തണ്ണീർക്കൊമ്പന്റെ മരണകാരണം സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതം: പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ബെംഗളൂരു∙ തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.

മാനന്തവാടി∙ തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്നു റിപ്പോർട്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുത്തു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നാണു വനംവകുപ്പ് അധികൃതർ അറിയിച്ചത്.
കർണാടക, കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. രാവിലെ തുടങ്ങിയ പോസ്റ്റ്മോർട്ടം വൈകിട്ട് മൂന്നു മണിയോടെ പൂർത്തിയായി. വെള്ളിയാഴ്ച പുലർച്ചെ മാനന്തവാടി ടൗണിലെത്തിയ കാട്ടാനയെ വൈകിട്ട് അഞ്ചരയോടെയാണു മയക്കുവെടിവച്ചത്. ആനയെ രാത്രി പത്തരയോടെ ലോറിയിൽ കയറ്റി കൊണ്ടുപോയി കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. പുലർച്ചെയാണ് ആന ചരിഞ്ഞത്. ആനയെ മയക്കുവെടിവച്ചു വാഹനത്തിൽ കയറ്റുന്ന സമത്തുതന്നെ തീർത്തും അവശനായിരുന്നു.
ഇന്നലെ പുലർച്ചെ പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ഹാസനിൽനിന്നും മയക്കുവെടിവച്ചു പിടികൂടി ബന്ദിപ്പുരിൽ വിട്ട തണ്ണീർക്കൊമ്പനാണ് ഇതെന്നു പിന്നാലെ സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണു നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടിവച്ചു പിടികൂടാൻ ഉത്തരവിടുകയായിരുന്നു.
ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നുവിടുന്നതിനു കർണാടക വനംവകുപ്പ് അനുമതി നൽകി. അതനുസരിച്ചാണ് ആനയെ ബന്ദിപ്പുർ വനത്തിലെത്തിച്ചത്. ആന ചരിഞ്ഞതായ വിവരം പുലർച്ചെയോടെയാണ് പുറത്തുവന്നത്. ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടതായിരുന്നു തണ്ണീർക്കൊമ്പനെ. അവിടെ നിന്നാണു മാനന്തവാടിയിൽ എത്തിയത്.