ഹൈദരാബാദ്∙ ഭാര്യയോട് ദേഷ്യപ്പെടുന്നതോ അവരെ അടിക്കുന്നതോ അല്ല പൗരുഷമെന്നു പാർട്ടി പ്രവർത്തകരോട് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ

ഹൈദരാബാദ്∙ ഭാര്യയോട് ദേഷ്യപ്പെടുന്നതോ അവരെ അടിക്കുന്നതോ അല്ല പൗരുഷമെന്നു പാർട്ടി പ്രവർത്തകരോട് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ഭാര്യയോട് ദേഷ്യപ്പെടുന്നതോ അവരെ അടിക്കുന്നതോ അല്ല പൗരുഷമെന്നു പാർട്ടി പ്രവർത്തകരോട് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പാർട്ടി സമ്മേളനത്തിൽ ഉവൈസി നടത്തിയ പ്രസംഗത്തിലാണ് ഉപദേശം. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘‘ഇതു മുൻപു പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. അതു പലരെയും വിഷമിപ്പിച്ചു. നിങ്ങളുടെ ഭാര്യ നിങ്ങളുടെ വസ്ത്രങ്ങൾ കഴുകുകയോ ഭക്ഷണം പാചകം ചെയ്യുകയോ നിങ്ങൾക്ക് തല മസാജ് ചെയ്യുകയോ ചെയ്യണമെന്ന് എവിടെയും പറയുന്നില്ല. ഭാര്യയുടെ സമ്പാദ്യത്തിൽ ഭർത്താവിന് അവകാശമില്ല. പക്ഷേ, ഭർത്താവിന്റെ സമ്പാദ്യത്തിൽ ഭാര്യയ്ക്ക് അവകാശമുണ്ട്, കാരണം അവൾ കുടുംബം നടത്തണം എന്നാണ് പറയുന്നത്.

ADVERTISEMENT

പലരും പാചകം ചെയ്യാത്തതിന്റെ പേരിൽ ഭാര്യമാരെ വിമർശിക്കുകയും അല്ലെങ്കിൽ ഭക്ഷണത്തിന്റെ രുചി കുറഞ്ഞതിന്റെ പേരിൽ കുറ്റം പറയുകയും ചെയ്യുന്നുണ്ട്. ഭാര്യമാരോടു ക്രൂരമായി പെരുമാറുന്നവരും അവരെ തല്ലുന്നവരുമുണ്ട്. എന്നാൽ നിങ്ങൾ പ്രവാചകന്റെ യഥാർഥ അനുയായികളാണെങ്കിൽ, അദ്ദേഹം എവിടെയാണ് സ്ത്രീക്കു നേരേ കൈ ഓങ്ങിയിട്ടുള്ളതെന്ന് ആലോചിക്കൂ, ഒരിക്കലുമില്ല.

ഇവിടെ, ചിലർ ഭാര്യ മറുപടി പറഞ്ഞാൽ ദേഷ്യപ്പെടും. പലരും രാത്രി വൈകും വരെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നു. എന്നാൽ അവരുടെ ഭാര്യമാരും അമ്മമാരും അവർക്കായി വീട്ടിൽ കാത്തിരിക്കുകയാണ്. നിങ്ങളും ഇക്കാര്യങ്ങൾ മനസ്സിലാക്കണം.’’– ഉവൈസി വിശദീകരിച്ചു.

English Summary:

"If Your Wife Shouts At You...": Asaduddin Owaisi's Relationship Advice