തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗങ്ങൾ; കമ്മിറ്റിക്ക് അംഗീകരിക്കാൻ തോന്നിയില്ല: സച്ചിദാനന്ദൻ
തൃശൂർ∙ കേരള സാഹിത്യ അക്കാദമിക്കെതിരായ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ പ്രതികരണവുമായി അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റി നിരാകരിച്ചതായി അദ്ദേഹം അറിയിച്ചു. ഹരിനാരായണന്റെ പാട്ടാണ് കമ്മിറ്റി അംഗീകരിച്ചത്. പാട്ടിനു ബിജിപാൽ സംഗീതം നൽകുമെന്നും കെ. സച്ചിദാനന്ദൻ പ്രതികരിച്ചു.

കവികളും പ്രഗൽഭരും അടങ്ങുന്ന കമ്മിറ്റിയാണ് പാട്ട് തിരഞ്ഞെടുത്തത്. തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗമാണ് ഉണ്ടായിരുന്നതെന്നും സച്ചിദാനന്ദന്‍ വിമർശിച്ചു. ചെറിയ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ മാറ്റുകയാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ട് സമീപിച്ച അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനം. ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കിയിരുന്നു.