മുംബൈ∙ മരിച്ചെന്നു വ്യാജവാർത്ത നൽകിയ നടിയും മോഡലുമായ പൂനം പാണ്ഡെ ‘മരണ നാടകം’ മാസങ്ങൾക്കു മുൻപുതന്നെ ആസൂത്രണം ചെയ്തതായി തെളിവുകൾ. സെർവിക്കൽ കാൻസർ (ഗർഭാശയമുഖ കാൻസർ) ബാധിച്ചു വ്യാഴാഴ്ച രാത്രി പൂനം പാണ്ഡെ (32) മരിച്ചെന്ന് കഴിഞ്ഞ ദിവസം നടിയുടെ മാനേജർ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ, താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ കാൻസർ എന്ന വിപത്തിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ കളിച്ച നാടകമായിരുന്നു മരണ വാർത്തയെന്നും പിന്നീട് ഇൻസ്റ്റഗ്രാം വിഡിയോയിൽ പൂനം പാണ്ഡെ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതോടെ പൂനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പൂനം, താൻ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തിയത്. ‘ഞാൻ ജീവിച്ചിരിക്കുന്നു. സെർവിക്കൽ കാൻസർ മൂലം ഞാൻ മരിച്ചിട്ടില്ല. എന്നാൽ ആയിരക്കണക്കിനു സ്ത്രീകളാണ് ഈ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങുന്നത്. മറ്റ് അർബുദം പോലെയല്ല, സെർവിക്കൽ കാൻസർ പൂർണമായും സുഖപ്പെടുത്താനാവും. നേരത്തേ തിരിച്ചറിയാൻ പരിശോധനകളുണ്ട്. എച്ച്പിവി വാക്സീനുമുണ്ട്.’ – നടി പറഞ്ഞു.

ADVERTISEMENT

Read also: ‘സിനിമാ മേഖലയിലെ മരണവാർത്തകൾ ഇനി വിശ്വസിക്കാൻ മടിക്കും: പൂനത്തിനെതിരെ കേസെടുക്കണം’

മറ്റൊരു വിഡിയോയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനു പൂനം മാപ്പപേക്ഷയും നടത്തി. www.poonampandeyisalive.com എന്ന വെബ്സൈറ്റും പങ്കുവച്ചു.‌ സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവർക്കരണമാണ് വെബ്സൈറ്റിലുള്ളത്. സെർവിക്കൽ കാൻസർ തടയാൻ 9–14 വയസ്സുള്ള പെൺകുട്ടികൾക്കു വാക്സിനേഷൻ നൽകാനുള്ള കേന്ദ്രപദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണു പൂനത്തിന്റെ മരണ നാടകം അരങ്ങേറിയത്.

ADVERTISEMENT

അതേസമയം, 2023 ജൂലൈ 18നു തന്നെ പൂനം, വെബ്‌സൈറ്റ് റജിസ്റ്റർ ചെയ്തതായാണ് വിവരം. അതുകൊണ്ടു തന്നെ ബജറ്റിലെ സെർവിക്കൽ കാൻസർ സംബന്ധിച്ചുള്ള പ്രഖ്യാപനവുമായി ‘മരണ നാടക’ത്തിനു യാതൊരു ബന്ധവുമില്ലെന്നാണ് അനുമാനം. മാത്രമല്ല, പൂനം പാണ്ഡെയുടെ ഇൻസ്റ്റഗ്രാം, എക്സ് അക്കൗണ്ടുകളിലോ യൂട്യൂബ് ചാനലിലോ ‘ആരോഗ്യം’, ‘കാൻസർ’, ‘സെർവിക്കൽ കാൻസർ’ തുടങ്ങിയ കീവേഡുകൾ അടങ്ങിയ ഒരു പോസ്‌റ്റ് പോലും ഇതുവരെയില്ല.

വെബ്‌സൈറ്റിൽ‌ വളരെവേഗം മാറ്റങ്ങൾ വരുത്തിയതായും സൈബർ വിദഗ്ധർ വിലയിരുത്തുന്നു. വെബ്സൈറ്റിലെ ‘സർവൈവർ സ്റ്റോറീസ്’ വിഭാഗത്തിൽ ഡൽഹി സ്വദേശിനിയായ സംഗീത ഗുപ്തയുടെ അനുഭവമാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ ഉള്ളടക്കം അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ രേഖകളിൽനിന്ന് അതേപടി പകർത്തിയിരിക്കുകയാണ്. വെബ്സൈറ്റിന്റെ യുആർഎലിൽ സെർവിക്കൽ കാൻസർ എന്ന വാക്കില്ലാത്തതും പൂനത്തിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നു. സ്വന്തം പ്രമോഷനു വേണ്ടിയാണ് വെബ്സൈറ്റ് നിർമിച്ചിരിക്കുന്നതെന്നാണ് ഈ തെളിവുകളെല്ലാം സൂചിപ്പിക്കുന്നത്. സംഭവത്തിനു പിന്നാലെ പൂനം പാണ്ഡെയുടെ ഇൻസ്റ്റഗ്രം ഫോഴോവേഴ്സിന്റെ എണ്ണം ഒരു ലക്ഷത്തിലധികം കൂടുകയും ചെയ്തു.

ADVERTISEMENT

അതേസമയം, വിവാദത്തിൽ പ്രതികരണവുമായി പൂനം പാണ്ഡെയുടെ ഭർത്താവും രംഗത്തെത്തി. പൂനം ജീവിച്ചിരിക്കുന്നതിൽ സന്തോഷവാനാണെന്നായിരുന്നു ഭർത്താവ് സാം ബോംബെയുടെ പ്രതികരണം. പൂനവും താനും വിവാഹമോ‍ചിതരായെന്ന വാർത്തയും സാം നിഷേധിച്ചു.

മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചു. 2013 ൽ ‘നഷ’ എന്ന ഹിന്ദിച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ പൂനം പാണ്ഡെ 2020 ൽ സാം ബോബെ എന്ന വ്യവസായിയെ വിവാഹം ചെയ്തു. ലൈംഗിക പീഡനം ആരോപിച്ച് ഇയാൾക്കെതിരെ മുംബൈ പൊലീസിൽ പിന്നീടു പരാതി നൽകുകയും 2021ൽ വിവാഹമോചനം നേടുകയും ചെയ്തു. 2011 ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

English Summary:

Poonam Pandey planned death stunt for months, but not for cancer cause