അവർ എന്നോട് ബിജെപിയിൽ ചേരാനാണ് ആവശ്യപ്പെടുന്നത്: വെളിപ്പെടുത്തലുമായി കേജ്‌രിവാൾ
ന്യൂഡൽഹി∙ബിജെപിയിൽ ചേരാൻ തന്നെ നിർബന്ധിക്കുന്നുവെന്ന അവകാശവാദവുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. എന്നാൽ ബിജെപിക്ക് മുന്നിൽ താൻ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘അവർക്ക് എന്തു ഗൂഢാലോചന വേണമെങ്കിലും നടത്താം. ഞാനും ഉറച്ചുതന്നെ നിൽക്കുന്നു. ഞാൻ മുട്ടുമടക്കാനൊന്നും പോകുന്നില്ല. അവർ എന്നോട് ബിജെപിയിൽ ചേരാനാണ് ആവശ്യപ്പെടുന്നത്. അതിനുശേഷം അവർ എന്നെ തനിച്ചാക്കും. പക്ഷേ ഞാൻ പറയുന്നു, ഞാനൊരിക്കലും ബിജെപിയിലേക്ക് പോകില്ല. ഒരിക്കലും ബിജെപിയിൽ ചേരില്ല. ഒരിക്കലും.
‘‘ഇന്ന് എല്ലാ ദേശീയ അന്വേഷണ ഏജൻസികളും ഞങ്ങളുടെ പിന്നാലെയാണ്. മികച്ച സ്കൂളുകൾ നിർമിച്ചു എന്നുള്ളതാണ് മനീഷ് സിസോദിയ ചെയ്ത കുറ്റം. മികച്ച ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമിച്ചതാണ് സത്യേന്ദർ ജെയിനെതിരെ ആരോപിക്കുന്ന കുറ്റം. സ്കൂൾ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിച്ചിരുന്നില്ലെങ്കിൽ സിസോദിയ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല. എല്ലാത്തരത്തിലും ഗൂഢാലോചന നടത്തിയിട്ടും അവർക്കു ഞങ്ങളെ തകർക്കാനാകുന്നില്ല.
എഎപി എംഎൽഎമാരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേജ്‌രിവാൾ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.