ഗുവാഹത്തി∙ സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്നവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവർ രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ലജ്ജിക്കുന്നവരായിരുന്നെന്നും അദ്ദേഹം വിമർശിച്ചു. അസമിലെ ഗുവാഹത്തിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സ്വാതന്ത്ര്യാനന്തരം ദീർഘകാലം ഭരണം നടത്തിയവർക്ക് വിശ്വാസകേന്ദ്രങ്ങളുടെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അതിനെ അവഗണിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അവർ സ്വന്തം സംസ്കാരത്തെയും ഭൂതകാലത്തെയും കുറിച്ച് ലജ്ജിക്കുന്നവരായി. ഒരു രാജ്യത്തിനും ഭൂതകാലം മറന്നും വേരുകൾ മുറിച്ചും വികസിക്കാൻ കഴിയില്ല.’’– മോദി പറഞ്ഞു.

ADVERTISEMENT

എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറിയെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള ‘ഇരട്ട എഞ്ചിൻ’ സർക്കാരിന്റെ നയം വികസനവും പൈതൃക സംരക്ഷണവുമാണെന്നും മോദി കൂട്ടിച്ചേർത്തു.

11,600 കോടി രൂപയുടെ പദ്ധതികൾക്കാണ് നരേന്ദ്ര മോദി ഇന്ന് അസമിൽ തുടക്കം കുറിച്ചത്. വിശ്വാസം, ആത്മീയത, ചരിത്രം എന്നിവ ആധുനികതയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലമാണ് അസം എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് അനാച്ഛാദനം ചെയ്ത പദ്ധതികൾ വടക്കുകിഴക്കൻ മേഖലകളിൽ മാത്രമല്ല, ദക്ഷിണേഷ്യയുടെ മറ്റു ഭാഗങ്ങളെയും ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു.

ADVERTISEMENT

498 കോടി രൂപ ചെലവിൽ കേന്ദ്രം വികസിപ്പിച്ചെടുക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ ‘ശക്തിപീഠം’ സന്ദർശിക്കാൻ ധാരാളം ഭക്തർ എത്തുമെന്നും ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള കവാടമായി ഇതു മാറും. ആയിരക്കണക്കിന് വർഷത്തെ വെല്ലുവിളികൾക്കിടയിലും ഇവ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.’’– പ്രധാനമന്ത്രി വ്യക്തമാക്കി.

‘‘ഇന്ന് അസമും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേഷ്യയ്ക്ക് തുല്യമായി വികസിക്കുന്നത് കാണാൻ യുവാക്കൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നമാണ് മോദിയുടെ പ്രതിജ്ഞ. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മോദി പ്രയത്നിക്കും. ഇതാണ് മോദിയുടെ ഗ്യാരന്റി.’’– പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അസമിൽ സമാധാനം തിരിച്ചെത്തിയെന്നും ഏഴായിരത്തിലധികം ആളുകൾ ആയുധം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘‘പത്തിലേറെ പ്രധാന സമാധാന ഉടമ്പടികളിൽ ഒപ്പുവച്ചു. ഒരു ഘട്ടത്തിൽ ഞാൻ അസമിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഗുവാഹത്തിയിലെ റോഡ് തടസ്സങ്ങളും ബോംബ് സ്ഫോടനങ്ങളും പോലുള്ള സംഭവങ്ങൾ ഞാൻ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. അത് ഇപ്പോൾ കഴിഞ്ഞ കാര്യമാണ്.’’– പ്രധാനമന്ത്രി പറഞ്ഞു.

English Summary:

Those in power after Independence were ashamed of their own culture: PM Narendra Modi