അമ്മയ്ക്കു സ്നേഹം അനിയത്തിയോട്; വീട്ടിൽനിന്ന് പണവും സ്വർണവും കവർന്ന് യുവതി
ഉത്തംനഗർ∙ അമ്മയോടുള്ള ദേഷ്യത്തിൽ വീട്ടിൽ നിന്നു സ്വർണവും പണവും കവർന്ന യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തംനഗർ സേവക് പാർക്കിൽ താമസിക്കുന്ന കമലേഷിന്റെ മകൾ ശ്വേതയാണു (31) പിടിയിലായത്. അമ്മയ്ക്കു കൂടുതൽ സ്നേഹം അനിയത്തിയോട് ആയതിനാലാണ് വീട്ടിൽ നിന്നു പണവും ആഭരണങ്ങളും മോഷ്ടിച്ചതെന്നാണു ശ്വേത പൊലീസിനോടു പറഞ്ഞത്. കുറച്ചു കടങ്ങളുമുണ്ടായിരുന്നു.

ലക്ഷങ്ങൾ വിലവരുന്ന സ്വർണം, വെള്ളി ആഭരണങ്ങളും 25,000 രൂപയും മോഷണം പോയെന്ന് ജനുവരി 30നാണ് ശ്വേതയുടെ അമ്മ കമലേഷ് പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ ബലംപ്രയോഗിച്ചു കടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു. അലമാരയുടെയും വാതിലുകളുടെയും പൂട്ടുകളും തകർത്തിരുന്നില്ല. സംശയം തോന്നിയ പൊലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
സംഭവം ദിവസം ബുർഖ ധരിച്ച ഒരു സത്രീ വീട്ടിനുള്ളിലേക്കു പോകുന്നതും കുറച്ചു സമയത്തിനകം തിരിച്ചു പോകുന്നതും ശ്രദ്ധയിൽ പെട്ടു. സംശയം തോന്നിയ പൊലീസ് ശ്വേതയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ചതിൽ കുറച്ച് ആഭരണങ്ങൾ തന്റേതും ബാക്കി സഹോദരിയുടെ വിവാഹത്തിനു വേണ്ടി അമ്മ കരുതി വച്ചിരുന്നതാണെന്ന് ശ്വേത പറഞ്ഞു.
വീടിന്റെ താക്കോൽ നേരത്തെ തട്ടിയെടുത്ത ശ്വേത, അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റു. ഇത് ഉടൻ കണ്ടെടുക്കുമെന്നു പൊലീസ് പറഞ്ഞു.