‘പ്രാകൃതവും കിരാതവും’: തണ്ണീർക്കൊമ്പന്റെ ജഡത്തിനു മുന്നിൽ ‘ഫോട്ടോഷൂട്ട്’, വനംവകുപ്പ് ജീവനക്കാർക്കെതിരെ പരാതി
കൊച്ചി∙ തണ്ണീർക്കൊമ്പന്റെ ജഡത്തിനു മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. മാനന്തവാടി നഗരത്തിൽനിന്നു വെള്ളിയാഴ്ച മയക്കുവെടി വച്ചു പിടികൂടിയ ശേഷം കർണാടകയിലെ ബന്ദിപ്പൂർ കടുവ റിസർവിലേക്കുള്ള മാർഗമധ്യേയാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. ആനയുടെ ജഡത്തിനു

കൊച്ചി∙ തണ്ണീർക്കൊമ്പന്റെ ജഡത്തിനു മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. മാനന്തവാടി നഗരത്തിൽനിന്നു വെള്ളിയാഴ്ച മയക്കുവെടി വച്ചു പിടികൂടിയ ശേഷം കർണാടകയിലെ ബന്ദിപ്പൂർ കടുവ റിസർവിലേക്കുള്ള മാർഗമധ്യേയാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. ആനയുടെ ജഡത്തിനു മുന്നിൽനിന്ന് ഫോട്ടോ എടുത്ത കേരള വനം വകുപ്പിലെ 14 ജോലിക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത് വിചാരണ ചെയ്യണമെന്നാണ് അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടന പരാതി നൽകിയത്.
Read also: പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കാണ് ആനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി എയ്ഞ്ചൽസ് നായർ പരാതി നൽകിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് വളരെ ഹീനമായ പ്രവൃത്തിയാണെന്നും ഗുരുതരമായ കുറ്റമാണെന്നും എയ്ഞ്ചൽസ് നായർ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു.
രണ്ടു വട്ടം മയക്കുവെടി ഏറ്റതും തുള്ളി വെള്ളം പോലും നിഷേധിക്കപ്പെട്ടതുമായ ഒരു ജീവി പാതിരാത്രിയിൽ ലോറിയിൽ തന്നെ ഹൃദയം പൊട്ടി മരിച്ചപ്പോൾ സൂര്യപ്രകാശത്തിൽ ആ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ നേരം വെളുക്കുന്നത് കാത്തുനിൽക്കുകയായിരുന്നു കേരള വനം വകുപ്പ് ജീവനക്കാരെന്നാണ് പരാതിയിൽ പറയുന്നത്.
തികച്ചും പ്രാകൃതവും കിരാതവുമായ പ്രവൃത്തി തങ്ങളുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ കാടത്തരം ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനമന്ത്രലയം 2014 ൽ പുറപ്പെടുവിച്ച ഉത്തരവിനെ തകിടം മറിക്കുന്നതും ആണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ ജഡമോ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടൽ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നുമാണ് വനമന്ത്രലയത്തിന്റെ ഉത്തരവിൽ പറയുന്നത്. മൂന്നു മുതൽ ഏഴു വർഷം വരെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തെന്നും പരാതിയിൽ പറയുന്നു.