അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി∙ മുൻമന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസിന്റെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയമനം ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. അനിലയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജി നേരത്തേ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതിയിലെത്തിയത്.

കൊച്ചി∙ മുൻമന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസിന്റെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയമനം ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. അനിലയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജി നേരത്തേ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതിയിലെത്തിയത്. അനിലയ്ക്കു പുറമേ സാംസ്കാരിക വകുപ്പ് മുൻ മന്ത്രി കെ.സി.ജോസഫ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ.എം.ആർ.തമ്പാൻ എന്നിവരെയും എതിർ കക്ഷികളാക്കിയായിരുന്നു ഹർജി.
Read Also: സിഎംആർഎൽ ഓഫിസിൽ ഇന്നും എസ്എഫ്ഐഒ പരിശോധന; തെളിവ് ശേഖരണത്തിന് 12 അംഗ സംഘം
യുഡിഎഫ് ഭരണകാലത്ത് അനിലയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമിച്ചത് ചോദ്യം ചെയ്തു തിരുവനന്തപുരം സ്വദേശിയായ മണിമേഖലയാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയിൽ കാര്യമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി അത് തള്ളി. ഹൈക്കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഈ പദവിയിൽ നിയമിക്കപ്പെടാൻ കുറഞ്ഞ പ്രായം 40 ആണെന്നിരിക്കെ അന്ന് 34 വയസ്സു മാത്രമുള്ള അനിലയെ നിയമിച്ചതു ചട്ടവിരുദ്ധമാണെന്നു ഹർജിയിൽ പറയുന്നു. എന്നാൽ ഡപ്യൂട്ടേഷനിൽ ആരെ അയയ്ക്കണം എന്നതു സർക്കാരിന്റെ തീരുമാനമാണെന്നും അതിൽ പ്രായപരിധി പ്രശ്നമില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതിയും അംഗീകരിച്ചു.
ഡപ്യൂട്ടേഷനിലാണ് അനില ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയത്. മന്ത്രിയായ ഭർത്താവിന് സർക്കാര്‍ വീടുള്ളപ്പോൾ അനിലയ്ക്കും സര്‍ക്കാർ വീട് ലഭിച്ചു. ഹാജരാക്കിയ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് വ്യാജമാണ് തുടങ്ങിയ പരാതികൾ നിലനിൽക്കുന്നില്ലെന്ന് വിജിലൻസ് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. മനപ്പൂർവ്വം ക്രിമിനൽ കുറ്റം ആരോപിക്കാവുന്ന പ്രവർത്തി കാണാൻ കഴിഞ്ഞില്ല എന്നും ഹൈക്കോടതി വിലയിരുത്തി. അനില മേരി ഗീവർഗീസിനു വേണ്ടി അഡ്വ.മനോജ് കുഞ്ഞച്ചൻ ഹാജരായി.