ബെംഗളൂരു ∙ ഭക്ഷണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച്, പ്രായപൂർത്തിയാകാത്ത മകൻ പൊലീസിൽ കീഴടങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. ഭർത്താവും മകനും ചേർന്നാണ് കൊ ലപ്പെടുത്തിയതെന്നും പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാൽ മകൻ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: ബീച്ചിലൂടെ നടന്ന മലയാളി യുവാവിനും കൂട്ടുകാരിക്കും നേരെ സദാചാര ഗുണ്ടായിസം; 4 പേർ അറസ്റ്റിൽ

ADVERTISEMENT

സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്രയെ (40) കഴിഞ്ഞ രണ്ടിനാണ് ഭർത്താവ് ചന്ദ്രപ്പയും 17 വയസ്സുകാരനായ മകനും ചേർന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം. കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പുവടിയിൽനിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

പ്രഭാതഭക്ഷണം നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ നേത്രയെ മകൻ  കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. കെആർ പുര പൊലീസ് സ്റ്റേഷനിലെത്തി മകൻ സ്വയം കീഴടങ്ങുകയായിരുന്നു.

ADVERTISEMENT

‘ഞാൻ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരൻ പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലിൽ, അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്ന് പതിനേഴുകാരൻ പൊലീസിനോട് പറഞ്ഞു. എന്നാൽ കൂടുതൽ അന്വേഷണത്തിലാണ് അച്ഛന്റെ പങ്കും പുറത്തുവന്നത്. നേത്രയുടെ മൂത്ത മകൾ വിദേശത്തു പഠിക്കുകയാണ്.

English Summary:

Twist in Nethra murder case, police say husband main accused