ആലപ്പുഴ∙ ആലപ്പുഴ പറവൂർ ജിഎച്ച്എസ്എസ് കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയതിനെതിരെ മുൻമന്ത്രി ജി. സുധാകരൻ. പദ്ധതിക്കായി 3.90 കോടി അനുവദിച്ചത് തന്റെ കാലത്താണെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ അനുവദിച്ച വികസനം ഇപ്പോഴാണ് അനുവദിക്കുന്നതെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙  ആലപ്പുഴ പറവൂർ ജിഎച്ച്എസ്എസ് കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയതിനെതിരെ മുൻമന്ത്രി ജി. സുധാകരൻ. പദ്ധതിക്കായി 3.90 കോടി അനുവദിച്ചത് തന്റെ കാലത്താണെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ അനുവദിച്ച വികസനം ഇപ്പോഴാണ് അനുവദിക്കുന്നതെന്ന തോന്നൽ സർക്കാരിനു ദോഷം ചെയ്യുമെന്നും സുധാകരൻ ഫ‌െയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. 

സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം

പുന്നപ്രയിലുള്ള പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് വേണ്ടി കേരള സർക്കാർ അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം അടുത്ത ദിവസം ആരംഭിക്കുകയാണ്. കഴിഞ്ഞ സർക്കാരിൽ അതായത് ഒന്നാം പിണറായി സർക്കാരിൽ ഇവിടുത്തെ എംഎൽഎയായിരുന്ന ഞാൻ മുൻകൈയെടുത്ത് ഏതാനും ഹൈസ്കൂളുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് ഏതാനും കോടി രൂപ അനുവദിക്കുകയുണ്ടായി. 

ADVERTISEMENT

അമ്പലപ്പുഴ മോഡൽ സ്കൂളിൽ 6 കോടി രൂപ മുടക്കി കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തു. പുറക്കാട് നാല്ചിറ സ്കൂളിന് 3 കോടി രൂപ അനുവദിച്ചു.  അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ഗവണ്‍മെന്റ് ഹൈസ്കൂളിന് 3 കോടി 50 ലക്ഷവും, 1 കോടി രൂപ അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹൈസ്കൂളിനും അനുവദിച്ചു. 3 കോടി 90 ലക്ഷം രൂപ പറവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചു. അത് മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ  ഫെബ്രുവരി 7 ന് നടക്കുന്നു. 

ഫണ്ട് കഴിഞ്ഞസർക്കാരിന്റെ കാലത്ത് ഇവിടെ നിയമസഭാ അംഗവും മന്ത്രിയുമായിരുന്ന ഞാൻ നിർദേശിച്ചു അനുവദിച്ചതാണ് എന്ന് ഇതിന്റെ പ്രോഗ്രാമിൽ ചേർക്കേണ്ടത് ബഹുമാനപ്പെട്ട പ്രിൻസിപ്പലും, ഹെഡ്മിസ്ട്രെസ്സും, പി.ടി.എ പ്രസിഡന്റും ആണ്. ഇപ്പോഴത്തെ ജനപ്രതിനിധികൾ അത് ചൂണ്ടിക്കാണിക്കേണ്ടതാണ്.  അത് ഉണ്ടായില്ല.  ഇന്നത്തെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ അവർ മാറി പുതിയ ആളുകൾ നാളെ വരുമ്പോൾ ഇത് ആവർത്തിക്കാൻ ഇടയുണ്ട്.  അങ്ങനെ ഉണ്ടാവാൻ പാടില്ല.  അത് ഭരണപരമായ ഒരു കുറവ് തന്നെയാണ്. കഴിഞ്ഞകാലത്ത് അനുവദിക്കപ്പെട്ട വികസനം കാലം മാറ്റി ഇപ്പോഴാണ് അനുവദിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നത്  സർക്കാറിനു ദോഷകരമാണ്. ഇത് അമ്പലപ്പുഴയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവർ അത് തിരുത്തുന്നതു നന്നായിരിക്കും. 

ADVERTISEMENT

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്  സമഗ്രമായ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നത്. സ്കൂളുകൾ: പറവൂർ ഹയർസെക്കൻഡറി സ്കൂൾ, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ,  പുറക്കാട് നാലു ചിറ ഹൈസ്കൂൾ, കുഞ്ചുപിള്ള സ്മാരക സ്കൂൾ,  കാക്കാഴം ഹൈസ്കൂൾ എന്നിവയാണ്.  2020 -2021 കാലയളവിൽ 17 കോടിയിൽപ്പരം  രൂപ മുടക്കിയാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.  നിർമാണത്തിന് വിജയാശംസകൾ.

English Summary:

G. Sudhakaran Demands Credit for Alappuzha Paravoor GHSS Project Funding Amidst Government Transition Concerns