ന്യൂഡൽഹി∙ പഴയ പാർലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്നു പറഞ്ഞതിലൂടെ വാർത്തകളിൽ ഇടംപിടിച്ചയാൾ 65 കോടി രൂപയുടെ തട്ടിപ്പു കേസിൽ അസ്റ്റിൽ. വാസ്തു വിദഗ്ധനായ ഖുശ്ദീപ് ബൻസാൽ ആണ് പിടിയിലായത്. അസം പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത സംഘമാണ് തിങ്കളാഴ്ച ഡൽഹിയിൽ വച്ച് ഖുശ്ദീപിനെയും സഹോദരനെയും അറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പഴയ പാർലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്നു പറഞ്ഞതിലൂടെ വാർത്തകളിൽ ഇടംപിടിച്ചയാൾ 65 കോടി രൂപയുടെ തട്ടിപ്പു കേസിൽ അറസ്റ്റിൽ. വാസ്തു വിദഗ്ധനായ ഖുശ്ദീപ് ബൻസാൽ ആണ് പിടിയിലായത്. അസം പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത സംഘമാണ് തിങ്കളാഴ്ച ഡൽഹിയിൽ വച്ച് ഖുശ്ദീപിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റും അറസ്റ്റിൽ പങ്കെടുത്തു. ഇരുവരെയും അസമിലേക്കു കൊണ്ടുപോയി.

Read also: മറ്റൊരാളുമായി അടുപ്പം; യുവതിയെ കൊലപ്പെടുത്തിയത് അച്ഛനും മകനും ചേർന്ന്: വഴിത്തിരിവ്

ADVERTISEMENT

ഡൽഹി ആസ്ഥാനമായുള്ള സബർവാൾ ട്രേഡിങ് കമ്പനി ഉടമ കമൽ സബർവാളിന്റെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവിന്റെ മകനും കേസിൽ പ്രതിയാണ്. കമൽ സബർവാളിൽനിന്നു 65 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. എന്നാൽ പരാതിക്കാരന് ഒരു വ്യക്തിയെ പരിചയപ്പെടുത്തുക മാത്രമാണ് താൻ ചെയ്തതെന്ന് ഖുശ്ദീപ് ബൻസാൽ ഡൽഹി പൊലീസിനു മൊഴി നൽകി.

പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിന്റെ വാസ്തു ദോഷം മൂലമാണ് സർക്കാരുകൾ വീഴുന്നതെന്ന അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ് ഖുശ്ദീപ് ബൻസാൽ വാർത്തകളിൽ ഇടംപിടിച്ചത്. പാർലമെന്റിനും ലൈബ്രറി കെട്ടിടത്തിനുമിടയിൽ ചെമ്പ് കമ്പികൾ ഭൂമിക്കടിയിൽ സ്ഥാപിച്ചാൽ സർക്കാരുകൾ കാലാവധി പൂർത്തിയാകാതെ വീഴുന്നത് തടയാമെന്ന നിർദേശവും ഇയാൾ മുന്നോട്ടുവച്ചിരുന്നു. വാസ്തു കൺസൽട്ടൻസിക്ക് പുറമേ, വിവിധ സംസ്ഥാന സർക്കാർ പദ്ധതികളുടെയും പ്രമുഖ വ്യവസായികളുടെയും ഉപദേശകനുമായിരുന്നു ഖുശ്ദീപ് ബൻസാൽ.

English Summary:

Vastu Expert, Who Claimed 'Faults' In Parliament Building, Caught For ₹ 65 Crore Fraud