ലോറിയില്‍ പ്രത്യേക ടാങ്ക് ഉണ്ടാക്കി മുകളിൽ മെറ്റല്‍ നിരത്തി ഡീസൽ കടത്ത്; 3000 ലീറ്റർ പിടികൂടി
കോഴിക്കോട് ∙ കൊയിലാണ്ടിയില്‍നിന്നു മണല്‍ എന്ന വ്യാജേന ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലീറ്റർ ഡീസല്‍ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി. ബുധനാഴ്ചയാണു സംഭവം. ടിപ്പര്‍ ലോറിയുടെ പ്ലാറ്റ്ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസൽ കടത്താന്‍

കോഴിക്കോട് ∙ കൊയിലാണ്ടിയില്‍നിന്നു മണല്‍ എന്ന വ്യാജേന ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലീറ്റർ ഡീസല്‍ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി. ബുധനാഴ്ചയാണു സംഭവം. ടിപ്പര്‍ ലോറിയുടെ പ്ലാറ്റ്ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസൽ കടത്താന്‍ ശ്രമിച്ചത്.
ഡീസല്‍ വിതരണം ചെയ്യാനായി പ്രത്യേകതരം മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. മാഹിയില്‍നിന്നു മുക്കം ഭാഗത്തേക്കാണു ഡീസൽ കടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണു ഡീസല്‍ പിടികൂടിയത്. വടകര തിരുവള്ളൂര്‍ സ്വദേശികളാണു പ്രതികളെന്നാണു വിവരം. 3,03,760 രൂപ പിഴ ഈടാക്കിയ ശേഷം ലോറി മോട്ടര്‍ വാഹന വകുപ്പിനു കൈമാറി.