ന്യൂഡൽഹി ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു. അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർ മന്തറിൽ അരങ്ങേറുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധം. അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർ മന്തറിൽ അരങ്ങേറുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.  ‘യൂണിയൻ സർക്കാർ’  എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്തത്. സമരം രാഷ്്ട്രീയപ്രേരിതം എന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് പ്രതിപക്ഷത്തോടും മുഖ്യമന്ത്രി പറഞ്ഞു. ‘ഫെഡറലിസം സംരക്ഷിക്കണ’മെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ സമരം കേരള ഹൗസിൽ നിന്ന് ജന്തർ മന്തറിലെ വേദിയിലെത്തിയത് .  പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജും ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും സമരത്തിന് പിന്തുണയുമായെത്തി. പ്രസംഗത്തിൽ ഉടനീളം പ്രതിപക്ഷം ഭരിക്കുന്നിടത്ത് ഉള്ളവരും ഭാരതീയരല്ലേ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ചോദിച്ചു. ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് സമരമെന്നും അവർക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 

English Summary:

Kerala government protest against Central govt. in Delhi today