മുംബൈ∙ വ്യവസ്ഥകൾ തുടർച്ചയായി പാലിക്കാത്തതിന്റെ ഫലമായാണ് പേടിഎം പേയ്മെന്റ് ബാങ്കിനു നിയന്ത്രണം ഏർപ്പെടുത്തിയതെന്നു വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വ്യവസ്ഥകൾ പാലിക്കാൻ പേടിഎമ്മിനു സമയം നൽകിയിട്ടുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നടപടികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ.സ്വാമിനാഥൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വ്യവസ്ഥകൾ തുടർച്ചയായി പാലിക്കാത്തതിന്റെ ഫലമായാണ് പേടിഎം പേയ്മെന്റ് ബാങ്കിനു നിയന്ത്രണം ഏർപ്പെടുത്തിയതെന്നു വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വ്യവസ്ഥകൾ പാലിക്കാൻ പേടിഎമ്മിനു സമയം നൽകിയിട്ടുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നടപടികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ  നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ.സ്വാമിനാഥൻ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന്റെ ഗൗരവം കണക്കിലെടുത്താണു കർശന നടപടി സ്വീകരിച്ചതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസും മാധ്യമങ്ങളോടു പറഞ്ഞു.

‌‘‘ആർബിഐയുടെ എല്ലാ നടപടികളും വ്യവസ്ഥാപിത സ്ഥിരതയ്ക്കും ഉപഭോക്താക്കളുടെ താൽപര്യ സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. നിയന്ത്രണങ്ങൾ എപ്പോഴും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ്. ക്രിയാത്മകമായ ഇടപെടൽ ഫലിക്കാത്തപ്പോൾ ഞങ്ങൾ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ല. എന്നാൽ പൊതുജനങ്ങളിൽനിന്നും നിരവധി ചോദ്യങ്ങൾ ലഭിച്ചതിനാൽ അടുത്തയാഴ്ചയോടെ കൃത്യമായ ഉത്തരം നൽകും’’ – ശക്തികാന്ത ദാസ് പറഞ്ഞു.

ADVERTISEMENT

ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനാണ് പേടിഎമ്മിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം പേടിഎം സിഇഒ വിജയ് ശേഖർ ശർമ ധനമന്ത്രി നിർമല സീതാരാമനുമായും ആർബിഐ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.

English Summary:

Strict action against paytm was taken keeping in mind the gravity of the violation