ഉഡുപ്പിയിലും ചിക്കമഗളൂരുവിലും നക്സൽ നീക്കമെന്ന് വിവരം; തിരച്ചിൽ ഊർജിതമാക്കി
ബെംഗളൂരു ∙ സായുധരായ 3 നക്സലുകളുടെ രഹസ്യനീക്കത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉഡുപ്പിയിലും ചിക്കമഗളൂരുവിലും പൊലീസും നക്സൽ വിരുദ്ധ സേനയും തിരച്ചിൽ ഊർജിതമാക്കി. കേരളാ അതിർത്തി കടന്ന് എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുജില്ലകളിലെയും വനമേഖലകളിൽ കനത്ത ജാഗ്രത

ബെംഗളൂരു ∙ സായുധരായ 3 നക്സലുകളുടെ രഹസ്യനീക്കത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉഡുപ്പിയിലും ചിക്കമഗളൂരുവിലും പൊലീസും നക്സൽ വിരുദ്ധ സേനയും തിരച്ചിൽ ഊർജിതമാക്കി. കേരളാ അതിർത്തി കടന്ന് എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുജില്ലകളിലെയും വനമേഖലകളിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്.
നക്സൽ നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിൽ ഉഡുപ്പി ബയന്തൂരിലെ ചില വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ഒളിച്ചുതാമസിച്ചതായാണ് വിവരം ലഭിച്ചത്. 2005 ഫെബ്രുവരി 6ന് ചിക്കമഗളൂരുവിൽ വച്ച് പൊലീസ് ഏറ്റുമുട്ടലിൽ മരിച്ച നക്സൽ നേതാവ് സാകേത് രാജന്റെ രക്തസാക്ഷിദിനവുമായി ബന്ധപ്പെട്ടാണ് ഇവരെത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.