‘എതിർക്കുന്നത് ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെ’: മഹിളാ മോർച്ചയെ ന്യായീകരിച്ച് ബിജെപി
കോഴിക്കോട്∙ കോന്നാട് ബീച്ചിൽ യുവതീ–യുവാക്കളെ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയെ ന്യായീകരിച്ച് ബിജെപി. ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഡിവൈഎഫ്ഐ ലഹരി മാഫിയയ്ക്കു കൂട്ടുനിൽക്കുന്നതായും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. ഇന്നലെയാണു കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ

കോഴിക്കോട്∙ കോന്നാട് ബീച്ചിൽ യുവതീ–യുവാക്കളെ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയെ ന്യായീകരിച്ച് ബിജെപി. ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഡിവൈഎഫ്ഐ ലഹരി മാഫിയയ്ക്കു കൂട്ടുനിൽക്കുന്നതായും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. ഇന്നലെയാണു കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായെത്തിയ മഹിളാ മോർച്ചാ സംഘം ബീച്ചിലിരുന്ന കമിതാക്കളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്.
ആരും ബീച്ചിൽ വന്നിരിക്കരുതെന്ന അഭിപ്രായമില്ലെന്നും എന്നാൽ അശ്ലീല കാര്യങ്ങൾക്കും മദ്യപാനത്തിനും ബീച്ചിലേക്കു വരാൻ പാടില്ലെന്നുമായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞത്. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞിരുന്നു.
എന്നാൽ മഹിളാ മോർച്ചയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. കോന്നാട് ബീച്ചിൽ വന്നിരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയുടെ നിലപാട് സാംസ്കാരിക കേരളത്തിനു യോജിക്കാത്തതാണെന്നും സദാചാര ഗുണ്ടായിസം നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു.