മോദിയുടേത് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്റി; വിഭജനമാണ് ബിജെപിയുടെ ലക്ഷ്യം: കെ. രാധാകൃഷ്ണൻ
തിരുവനന്തപുരം∙ രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്റിയാണ് നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. വടക്കും തെക്കും വിഭജിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു എന്നാണ് ഇപ്പോൾ നരേന്ദ്ര മോദി പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിക്ക് കയറാൻ പറ്റാത്ത ഒരു സ്ഥലമായാണ് ദക്ഷിണേന്ത്യയെ അവർ കാണുന്നത്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയെ ആക്രമിക്കാൻ അവർ ആലോചിക്കുകയാണ്. യഥാർഥത്തിൽ നമ്മുടെ രാജ്യത്തെയാകെ വിഭജിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും ഉപജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. മനുഷ്യനെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്നു’’– കെ. രാധാകൃഷ്ണൻ പറഞ്ഞു.
വർഗീയ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥി സംഘടനകൾക്കു സാധിക്കണമെന്നും ഇവിടെയാണ് എസ്എഫ്ഐ പോലെയുള്ള സംഘടനകളുടെ ആവശ്യമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. എസ്എഫ്ഐയെ തകർക്കുക എന്നത് വലതുപക്ഷ ഹിന്ദുവർഗീയവാദികളുടെ ലക്ഷ്യമാണ്. ഇടതുപക്ഷ ആശയം അവർക്കു സഹിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.