പാർക്കിങ്ങിനെച്ചൊല്ലി തർക്കം; കൊണ്ടോട്ടിയിൽ പൊലീസുകാരനും ഓട്ടോഡ്രൈവറും തമ്മിൽ മൽപ്പിടിത്തം– വിഡിയോ
മലപ്പുറം∙ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി പൊലീസുകാരനും യുവാവും തമ്മിൽ മൽപ്പിടിത്തം. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിപിഎ സദാഖത്തുള്ളയ്ക്കെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബവും രംഗത്തെത്തി.

നടുറോഡിൽ സദാഖത്തുള്ളയും നൗഫലും തമ്മിൽ മൽപ്പിടിത്തം നടത്തുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചുറ്റിലും ആളുകൾ കൂടിനിൽക്കുന്നതും ഇരുവരെയും തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നൗഫൽ ഓട്ടോ റിവേഴ്സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചെറിയ തർക്കത്തിൽ ആരംഭിച്ച പ്രശ്നം പിന്നീട് വലിയ സംഘർഷത്തിനു വഴിമാറുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നൗഫൽ വഴങ്ങാതെ വന്നതോടെയാണ് മൽപ്പിടിത്തം ഉണ്ടായത്.
നൗഫലിന്റെ സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഈ സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച സഹോദരി പരുക്കുമായി ആശുപത്രിയിൽ ചികിത്സ തേടിയതായാണു വിവരം. പൊലീസ് ഉദ്യോഗസ്ഥനും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.