ഐഎസ് മാതൃകയിൽ കേരളത്തിൽ ചാവേറാക്രമണത്തിനു ഗൂഢാലോചന; റിയാസിന് 10 വർഷം കഠിന തടവ്
കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്തു വർഷം കഠിന തടവ്. കൊച്ചി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎ 38,39 വകുപ്പുകൾ പ്രകാരം പത്തു വർഷം വീതമാണ് തടവുശിക്ഷയും കൂടാതെ 120ബി പ്രകാരം അഞ്ചു വർഷവുമാണ് ശിക്ഷ വിധിച്ചത്.

കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്തു വർഷം കഠിന തടവ്. കൊച്ചി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎ 38,39 വകുപ്പുകൾ പ്രകാരം പത്തു വർഷം വീതമാണ് തടവുശിക്ഷയും കൂടാതെ 120ബി പ്രകാരം അഞ്ചു വർഷവുമാണ് ശിക്ഷ വിധിച്ചത്. ആകെ 25 വർഷത്തെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൂടാതെ 1,25,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
Read also: ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചുനീക്കിയതിനു പിന്നാലെ കലാപം; 4 മരണം, സ്കൂളുകൾ അടച്ചു, ഇന്റർനെറ്റിനു നിരോധന
പ്രതിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതെന്നു എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2018 മേയ് 15നാണ് റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
2016ൽ കാസർകോട്ടുനിന്ന് ഐഎസിൽ ചേരാൻ പോയി എന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് 34കാരനായ റിയാസ് എൻഐഎ പിടിയിലാകുന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്ഗാനിസ്ഥാനിലെത്തി ഐഎസിന്റെ ഭാഗമായ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരം റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടെയാണു റിയാസ് പിടിയിലാകുന്നത്. ഒപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവർ പിന്നീട് മാപ്പുസാക്ഷികളായി. അടുത്തിടെയാണ് കേസിന്റെ വിചാരണ എൻഐഎ കോടതിയിൽ പൂർത്തിയായത്.