ഇത് ചിന്തകളെ നിയന്ത്രിക്കുന്ന കാലം; മാധ്യമസ്വതന്ത്ര്യത്തിന് ഭീഷണി: നരിമാൻ
ന്യൂഡൽഹി ∙ നമ്മുടെ ചിന്തകളെപ്പോലും നിയന്ത്രിക്കുന്ന ഒരു യുഗത്തിലേക്കു കടന്നിരിക്കുകയാണെന്നും ഇതു ഗുരുതരമായ പ്രശ്നമാണെന്നും പ്രശസ്ത നിയമജ്ഞനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ എഫ്.എസ്.നരിമാൻ അഭിപ്രായപ്പെട്ടു. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) ഇന്ത്യ ചാപ്റ്ററിന്റെ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വിഡിയോകൾ നിർമിക്കുകയും അതിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് ഇക്കുറി അവാർഡ് ലഭിച്ചത്.

ന്യൂഡൽഹി ∙ നമ്മുടെ ചിന്തകളെപ്പോലും നിയന്ത്രിക്കുന്ന ഒരു യുഗത്തിലേക്കു കടന്നിരിക്കുകയാണെന്നും ഇതു ഗുരുതരമായ പ്രശ്നമാണെന്നും പ്രശസ്ത നിയമജ്ഞനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ എഫ്.എസ്. നരിമാൻ അഭിപ്രായപ്പെട്ടു. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) ഇന്ത്യ ചാപ്റ്ററിന്റെ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ വിഡിയോകൾ നിർമിക്കുകയും അതിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് ഇക്കുറി അവാർഡ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ കണ്ട ശേഷമായിരുന്നു എഫ്.എസ്.നരിമാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ നോക്കി അവർ ചിരിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ മിക്ക മാധ്യമങ്ങളും നിർബന്ധിതരാകുകയാണ്. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ ഇടിവിനു കാരണം ഇതുകൂടിയാണ്. ഒരു സ്വതന്ത്ര്യ മാധ്യമ സംസ്കാരത്തിന് ഈ അവസ്ഥ ഒട്ടും യോജിച്ചതല്ലെന്നും നരിമാൻ പറഞ്ഞു.
ആൾക്കൂട്ട ആക്രമണ വിഷയത്തിൽ സുപ്രീം കോടതി നൽകിയ നിർദേശങ്ങളുടെ അപ്രതീക്ഷിത അനന്തരഫലമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുഇടത്തിൽനിന്ന് അപ്രത്യക്ഷമായെന്നും ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത് അവസാനിപ്പിച്ചുവെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പുരസ്കാര നിർണയ സമിതി ചെയർമാൻ സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി. ലോക്കുർ പറഞ്ഞു. ഫ്രീലാൻസ് മാധ്യമപ്രവർത്തകരായ നീൽ മാധവും അലിഷാൻ ജാഫ്രിയും പുരസ്കാരം സ്വീകരിച്ചു. എഴുത്തുകാരിയും വിധികർത്താവുമായ ശോഭ ഡേ, ഐപിഐ ഇന്ത്യ ചെയർമാൻ റിയാദ് മാത്യു എന്നിവർ പ്രസംഗിച്ചു.