‘വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ചില ചോദ്യങ്ങൾക്ക് മറുപടി നൽകണം; 20 സീറ്റും സിപിഐക്ക് പ്രധാനം’
തിരുവനന്തപുരം∙ കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ചങ്ങാത്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൽഹിയിലെ

തിരുവനന്തപുരം∙ കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ചങ്ങാത്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൽഹിയിലെ സമരം നരേന്ദ്ര മോദി സർക്കാരിനുള്ള മറുപടിയാണ്. കേരളത്തിലെ കോൺഗ്രസുകാർ സമരത്തിനെതിരെ ബിജെപിയെ പോലെ സംസാരിച്ചു. ജനം ഇതിനെ അംഗീകരിക്കാൻ പോകുന്നില്ല.
ബിജെപി – കോൺഗ്രസ് ബാന്ധവത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽപ്പിക്കും. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും എന്നാണ് നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസം. കേന്ദ്രസർക്കാർ സംസ്ഥാനത്തെ ധനപ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്രത്തിന്റെ ഒന്നാം നമ്പർ ശത്രു കേരളമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനായി.
Read Also: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല, വ്യക്തിപൂജ ഞങ്ങൾ അംഗീകരിക്കില്ല, രാഹുൽഗാന്ധിയെ എനിക്കിഷ്ടമാണ്’
ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റും സിപിഐക്ക് പ്രധാനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ എല്ലാ സീറ്റിലും ഉചിതമായ സ്ഥാനാർഥികൾ ഉണ്ടാകും. തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ സജ്ജമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസിനു മറുപടി നൽകേണ്ടിവരും. എന്നാൽ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. തൂക്ക് പാർലമെന്റ് വന്നാൽ ഒരു എംപിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോ?– അദ്ദേഹം ചോദിച്ചു.