പിടികൊടുക്കാതെ ബേലൂർ മഖ്‍ന ഉൾവനത്തിലേക്ക് മറഞ്ഞു; താൽക്കാലികമായി ദൗത്യം ഉപേക്ഷിച്ചു
മാനന്തവാടി∙ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്‍ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ഒരു പകല്‍ മുഴുവന്‍ നീണ്ട ദൗത്യമാണ് ആന..
മാനന്തവാടി∙ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്‍ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ഒരു പകല്‍ മുഴുവന്‍ നീണ്ട ദൗത്യമാണ് ആന..
മാനന്തവാടി∙ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്‍ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ഒരു പകല്‍ മുഴുവന്‍ നീണ്ട ദൗത്യമാണ് ആന..
മാനന്തവാടി∙ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്‍ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ഒരു പകല്‍ മുഴുവന്‍ നീണ്ട ദൗത്യമാണ് ആന ഉള്‍വനത്തിലേക്ക് കടന്നതിനാൽ വൈകുന്നേരത്തോടെ അവസാനിപ്പിച്ചത്. ആര്‍ആര്‍ടി സംഘത്തെ ദിവസം മുഴുവന്‍ വട്ടംചുറ്റിച്ചാണ് കാട്ടാന മണ്ണുണ്ടി കോളനിക്ക് സമീപത്തെ ഉള്‍വനത്തില്‍ മറഞ്ഞത്.
ദൗത്യത്തിന്റഎ ഭാഗമായി നാലു കുങ്കിയാനകളും സ്ഥലത്തെത്തിയിരുന്നു. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കികളാണ് ദൗത്യസംഘത്തെ സഹായിക്കാനെത്തിയത്. റേഡിയോ കോളറിൽനിന്നു ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ സമീപത്തെത്തിയത്. എന്നാൽ ദൗത്യസംഘം എത്തിയപ്പോഴേക്കും ആന കാട്ടിലേക്കു നീങ്ങി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാനന്തവാടിയിലുണ്ട്. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമായുള്ളത്. 4 വെറ്റിനറി ഓഫിസർമാരും സംഘത്തിനൊപ്പമുണ്ട്.
കര്‍ണാടകയില്‍നിന്നു പിടികൂടി കാട്ടില്‍വിട്ട മോഴയാനയാണ് മാനന്തവാടിയില്‍ എത്തിയത്. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസ മേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്‌ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ‘ബേലൂര്‍ മഖ്‍ന’യെ മയക്കുവെടിവച്ചു പിടികൂടിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവർ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാന്‍ പോയപ്പോഴാണ് ആനയുടെ മുന്‍പില്‍ പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.