പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിക്കും; അമീറുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 14നാണ് കൂടിക്കാഴ്ച. അബുദാബി സന്ദർശനത്തിനു ശേഷമാകും കൂടിക്കാഴ്ച. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യൻ നാവികരെ വിട്ടയയ്ക്കാൻ അമീർ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച.

Read also: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു; ബിജെപിയിൽ ചേർന്നേക്കും
പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചർച്ചകളെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാൻ ഖത്തർ തയാറായതെന്ന് വാർത്തകളുണ്ടായിരുന്നു. ഇതാണോ പെട്ടെന്നുള്ള സന്ദർശനത്തിനു കാരണമെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര തയാറായില്ല. പ്രധാനമന്ത്രി നാവികരെ വിട്ടയയ്ക്കാൻ ശക്തമായ ഇടപെടൽ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.