അധികാരത്തിൽ വന്നാൽ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകും: രാഹുൽ ഗാന്ധി
റായ്പുർ∙ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനായാൽ കാർഷികോൽപ്പന്നങ്ങൾക്കുള്ള താങ്ങുവിലയ്ക്കു നിയമ പരിരക്ഷ നൽകുമെന്ന് രാഹുൽ ഗാന്ധി. കർഷക ക്ഷേമത്തിനായി സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ നിർദേശിക്കുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരും. എം.എസ്.സ്വാമിനാഥന് ഭാരതരത്നം നൽകിയ ബിജെപി സർക്കാർ, അദ്ദേഹത്തിന്റെ ശുപാർശകൾ നടപ്പാക്കാൻ വിമുഖത കാട്ടുകയാണെന്നും ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ പറഞ്ഞു.

കർഷക സംഘടനകൾ നടത്തുന്ന ദില്ലി ചലോ മാർച്ചില്‍ സംഘർഷമുയർന്നതിനു പിന്നാലെയാണ് രാഹുലിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനം ചരിത്രപരമാണ്. 15 കോടി കർഷക കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. ന്യായ് യാത്രയിൽ കോണ്‍ഗ്രസ് നൽകുന്ന ആദ്യ ഉറപ്പാണിത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയാറായിക്കഴിഞ്ഞു. ജനങ്ങൾക്കു നൽകുന്ന ആദ്യ ഉറപ്പാണ് താങ്ങുവിലയ്ക്കു നിയമ പരിരക്ഷയെന്നും രാഹുൽ പറഞ്ഞു.
Read Also: ജോഡോ ന്യായ് യാത്ര നേരത്തേ തീരും; യുപിയിലെ യാത്ര 5 ദിവസം കുറച്ചു
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു. കർഷകര്‍ ഡൽഹിയിൽ പ്രവേശിക്കാതിരിക്കാൻ കോൺക്രീറ്റ് മതിലുകൾ സ്ഥാപിച്ചിരിക്കുകയാണ്. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. രാജ്യത്തെ ജനാധിപത്യം ശോചനീയ അവസ്ഥയിലാണെന്നും കോണ്‍ഗ്രസിന്റെ ‘ഗ്യാരന്റി’കളെ പ്രധാനമന്ത്രി മോദി കോപ്പിയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.