കോഴിക്കോട് ∙ ഇടതുമുന്നണിയിലെ അവഗണനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി. പാർട്ടിയുടെ കൈവശമുള്ള ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവയ്ക്കാൻ തീരുമാനിച്ചു. ‌ഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും യോഗത്തിലായിരുന്നു വിമർശനം. Read more at:‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം; ചർച്ചയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഇടതുമുന്നണിയിലെ അവഗണനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി. പാർട്ടിയുടെ കൈവശമുള്ള ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവയ്ക്കാൻ തീരുമാനിച്ചു. ‌ഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും യോഗത്തിലായിരുന്നു വിമർശനം.

Read more at: ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം; ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രം, കർഷക നേതാക്കളോട് അഭ്യർഥന...

കഴിഞ്ഞ ദിവസം എൽഡിഎഫ് മുന്നണി യോഗത്തിൽ എൽജെഡിക്ക് സീറ്റ് നിഷേധിച്ചിരുന്നു. മുന്നണിയുടെ ഭാഗമായ ശേഷം എൽജെഡിയുടെ കൂടി പിന്തുണയോടെയാണു സർക്കാർ രൂപീകരിച്ചത്. എന്നാൽ എംഎല്‍എ ഉണ്ടായിട്ടുപോലും രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാത്ത ഏകകക്ഷിയാണ് ആര്‍ജെഡി. അടുത്തിടെ മുന്നണിയുടെ ഭാഗമായ ഐഎൻഎല്ലിനും മന്ത്രിസ്ഥാനം കൊടുത്തിരുന്നു.

ADVERTISEMENT

1952 മുതല്‍ കേരളത്തില്‍നിന്ന് സോഷ്യലിസ്റ്റുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചരിത്രം ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് കഴിഞ്ഞ മുന്നണിയോഗത്തില്‍ ഉന്നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് സീറ്റ് വേണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സോഷ്യലിസ്റ്റുകള്‍ തല്‍ക്കാലം സഹകരിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉഭയകക്ഷി ചർച്ചയ്ക്കുള്ള അവസരം നിരാകരിച്ചു.

ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അണികള്‍ക്കുള്ള കടുത്ത അതൃപ്തി മുന്നണിയില്‍ ഉന്നയിക്കുന്നതിന്, പാര്‍ട്ടിക്കു ലഭിച്ച പദവികള്‍ രാജി വയ്ക്കണമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ബോര്‍ഡ്–കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഔദാര്യമല്ലെന്ന് ആര്‍ജെഡി നേതാക്കൾ പറഞ്ഞു. നിലവിൽ രണ്ട് ചെയര്‍മാന്‍ സ്ഥാനവും ആറ് ബോര്‍ഡ് അംഗങ്ങളുമാണു പാര്‍ട്ടിക്കുള്ളത്. ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് ആര്‍ജെഡിക്ക്. ഇവ രാജിവയ്ക്കാനുള്ള സന്നദ്ധതയാണ് അറിയിച്ചത്.

ADVERTISEMENT

എൽഡിഎഫ് നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ആർജെഡി ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തു സമീപനം സ്വീകരിക്കണമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് എൽഡിഎഫ് കൺവീനർക്കു കത്തു നൽകും. ഇന്ത്യ മുന്നണിയുടെ ഭാഗമായ ആർജെഡിയുടെ കേരള ഘടകത്തോട് എൽഡിഎഫ് കാണിക്കുന്ന അവഗണനയിൽ യോഗം പ്രതിഷേധിച്ചു. എന്നാൽ ഇടതുമുന്നണയിൽനിന്ന് പുറത്തുപോവില്ല. സംസ്ഥാന പ്രസിഡന്റ്് എം.വി.ശ്രേയാംസ്കുമാർ അധ്യക്ഷനായിരുന്നു.

English Summary:

RJD strongly criticizes LDF for negligence in alliances and government.