ന്യൂഡൽഹി∙ കേരളത്തിന്റെ സാമ്പത്തിക സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിക്കു പുറത്ത് ചർച്ച നടത്താൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ധാരണയായി. സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥർ നാളെ ഡൽഹിയിൽ എത്താൻ സന്നദ്ധരാണെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേരളത്തിന്റെ സാമ്പത്തിക സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിക്കു പുറത്ത് ചർച്ച നടത്താൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ധാരണയായി. സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥർ നാളെ ഡൽഹിയിൽ എത്താൻ സന്നദ്ധരാണെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ചർച്ചയിലെ വിശദാംശങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഇതു പരിശോധിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, കോടതിക്കു പുറത്ത് ചർച്ച സാധ്യമല്ലേയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. തുടർന്ന് ഇക്കാര്യം ആലോചിച്ച ശേഷം തീരുമാനം അറിയിക്കാൻ നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ADVERTISEMENT

കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അടിയന്തരമായി കടമെടുക്കാൻ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ അപേക്ഷയിലാണു കേന്ദ്ര ധനകാര്യമന്ത്രാലയം മറുപടി സത്യവാങ്മൂലം നൽകിയത്.

കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും മറുപടിയിൽ പറയുന്നു.

ADVERTISEMENT

ഏതു സർക്കാർ സ്ഥാപനം എടുക്കുന്ന വായ്പയും സംസ്ഥാനകടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും സത്യവാങ്മൂലത്തിൽ തള്ളി. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകൾക്ക് എതിരല്ലെന്നും കേന്ദ്രം അറിയിച്ചു.

English Summary:

Supreme Court Intervenes in Financial Tug-of-War Between Kerala Government and Centre

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT