വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധം; വനംമന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് മാർച്ച്
തിരുവനന്തപുരം∙ വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ ഔദ്യോഗിക വസതിയിലേക്ക് യുഡിഎഫ് എംഎൽഎമാരുടെ മാര്‍ച്ച്. വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള മാർച്ച്, നിയമസഭയ്ക്കു മുൻപിൽ നിന്നാണ് തുടങ്ങിയത്. വനംമന്ത്രിയുടെ വസതിയിൽ എത്തുന്നതിനു മുൻപായി മാർച്ച് പൊലീസ്

തിരുവനന്തപുരം∙ വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ ഔദ്യോഗിക വസതിയിലേക്ക് യുഡിഎഫ് എംഎൽഎമാരുടെ മാര്‍ച്ച്. വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള മാർച്ച്, നിയമസഭയ്ക്കു മുൻപിൽ നിന്നാണ് തുടങ്ങിയത്. വനംമന്ത്രിയുടെ വസതിയിൽ എത്തുന്നതിനു മുൻപായി മാർച്ച് പൊലീസ് തടഞ്ഞു.
‘ബോധമില്ലാത്ത ആനയല്ല, കഴിവകെട്ട സർക്കാരാണ് പ്രതി’ എന്ന് എഴുതിയ ബാനറുമേന്തിയായിരുന്നു മാർച്ച്. മലയോര മേഖലയിൽ നിന്നുള്ള എംഎൽഎമാരുടെ മാർച്ച് എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും, മറ്റു മേഖലകളിൽ നിന്നുള്ള യുഡിഎഫ് എംഎൽഎമാരും മാർച്ചിൽ പങ്കെടുത്തു.
വന്യജീവി ആക്രമണത്തെ വനംമന്ത്രി ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വലിയ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.