‘ഇന്ത്യൻ നാവികരെ വരെ തിരികെ കൊണ്ടുവന്നു, ചർച്ചയ്ക്ക് തയ്യാറാകൂ’, കർഷകരോട് അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി∙കർഷകരോട് കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സന്ധി സംഭാഷണത്തിലൂടെ ഖത്തറിൽ നിന്ന് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവന്ന കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ നിർദേശം. കർഷകർ പുതിയ ആവശ്യങ്ങൾ

ന്യൂഡൽഹി∙ കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകാൻ കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സന്ധി സംഭാഷണത്തിലൂടെ ഖത്തറിൽ നിന്ന് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവന്ന കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ നിർദേശം. കർഷകർ പുതിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നതുകൊണ്ടാണ് ചർച്ച നീണ്ടുപോകുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി സമരക്കാർ അക്രമങ്ങളിലേക്ക് തിരിയരുതെന്നും ആവശ്യപ്പെട്ടു.
Read more: നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം ഒതുക്കാൻ ഹരിയാന പൊലീസ്; അക്ഷയ് നർവാൾ അറസ്റ്റിൽ
വധശിക്ഷ കാത്ത് ഖത്തർ ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരാമെങ്കിൽ, റഷ്യ–യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്നിൽ കുടുങ്ങിയ 27,000 ഇന്ത്യക്കാരെ ഓപ്പറേഷൻ ഗംഗയിലൂടെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ കഴിയുമെങ്കിൽ, കോവിഡ് കാലത്ത് കോടിക്കണക്കിന് ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുമെങ്കിൽ. ഇതെല്ലാം ചർച്ചകളിലൂടെ സാധിച്ചതാണ്. അതുകൊണ്ട് എന്റെ കർഷക സഹോദരന്മാരോട് കേന്ദ്രവുമായി ചർച്ച തുടരാൻ ഞാൻ അഭ്യർഥിക്കുകയാണ്.’’ അനുരാഗ് ഠാക്കൂർ പറഞ്ഞു.
കേന്ദ്രമന്ത്രിമാർ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനായി രാത്രി വരെ ഇരുന്നെങ്കിലും കർഷകരുടെ പ്രതിനിധികൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് അദ്ദേഹം ആരോപിച്ചു. തുടർച്ചയായ ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമസമാധാന പാലനത്തിന് വേണ്ടിയാണ് പൊലീസ് ഇരുമ്പുവേലികളും ബാരിക്കേഡുകളും സ്ഥാപിക്കുന്നത്. രാജ്യത്തിന് നഷ്ടം വരുത്തിവയ്ക്കുമെന്നതിനാൽ അക്രമങ്ങളിലേക്ക് കർഷകർ തിരിയരുത്. സമരം കാരണം നിരവധി സാധാരണക്കാരാണ് ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്, ഇക്കാര്യങ്ങൾ കർഷകർ ശ്രദ്ധിക്കണം. അനുരാഗ് പറഞ്ഞു.
Read more: മണ്ണിളക്കി കർഷകർ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് പരീക്ഷണം; എങ്ങനെ ബാധിക്കും ഈ സമരം?
അധികാരത്തിലെത്തുകയാണെങ്കിൽ കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. യുപിഎ സർക്കാർ അധികാരത്തിലിരുന്ന കാലത്ത് സ്വാമിനാഥൻ കമ്മിഷന്റെ നിർദേശങ്ങൾ പോലും നടപ്പാക്കിയില്ല. അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ അധികാരത്തിൽ വരാനും പോകുന്നില്ല, കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാനും പോകുന്നില്ല. അനുരാഗ് പറഞ്ഞു.
കർഷകരുടെ ആദ്യ പ്രക്ഷോഭത്തിന്റെ ഭാഗമായി മനോരമ ഓൺലൈൻ നൽകിയ എക്സ്‌പ്ലെയിനർ വിഡിയോ കാണാം