ഡ്രോണിലൂടെ കണ്ണീർവാതക ഷെല്ലുകളിട്ട് പൊലീസ്; കേന്ദ്രവുമായി കർഷകരുടെ ചർച്ച വ്യാഴാഴ്ച
ന്യൂഡൽഹി∙ കർഷക സമരത്തിന്റെ രണ്ടാം ദിനവും പഞ്ചാബ്–ഹരിയാന അതിർത്തിയിൽ ‘ദില്ലി ചലോ’ മാർച്ചിനെ കണ്ണീർവാതക ഷെല്ലുകളുതിർത്ത് നേരിട്ട് പൊലീസ്. ഡ്രോണുകൾ ഉപയോഗിച്ച്

ന്യൂഡൽഹി∙ കർഷക സമരത്തിന്റെ രണ്ടാം ദിനവും പഞ്ചാബ്–ഹരിയാന അതിർത്തിയിൽ ‘ദില്ലി ചലോ’ മാർച്ചിനെ കണ്ണീർവാതക ഷെല്ലുകളുതിർത്ത് നേരിട്ട് പൊലീസ്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീർവാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കർഷകർ ആരോപിച്ചു. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചു. പിന്നാലെ ഓൺലൈൻ യോഗം നടത്താമെന്ന് സർക്കാർ വ്യക്തമാക്കി. ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ വ്യാഴാഴ്ച വൈകിട്ട് 5ന് ചണ്ഡിഗഡിൽവച്ച് നേരിട്ടു ചർച്ച നടത്താനാണു പുതിയ തീരുമാനം. കര്‍ഷകരും സർക്കാരുമായി മൂന്നാമത്തെ ചർച്ചയാണ് വ്യാഴാഴ്ച നടക്കുന്നത്.
കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് നേരത്തേയും സർക്കാർ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചർച്ചകളിൽ പരിഹാരം നിർദേശിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞില്ലെന്നു കാണിച്ച് കർഷകർ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മൂന്നു വർഷം മുൻപ് ഇതേകാര്യം പറഞ്ഞതാണെന്നും അതിൽ തുടർ നടപടികള്‍ ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നും കർഷകർ പറയുന്നു. സംഘർഷത്തിൽ ഇതുവരെ 60 പേർക്കു പരുക്കേറ്റതായി കർഷക സംഘടനകൾ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായി പൊലീസും അറിയിച്ചു. ‘ദില്ലി ചലോ’ മാർച്ചിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാം:
കർഷകസമരം 2.0