കർഷകരെ നേരിടാൻ ആകാശത്തുനിന്നു തുരുതുരാ ടിയർ ഗ്യാസ് ഷെല്ലുകൾ; ഉപയോഗിച്ചതു ഡ്രോൺ സ്മോക് ലോഞ്ചറുകൾ
ന്യൂഡൽഹി∙ ഡൽഹി അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച കർഷകരെ ലക്ഷ്യമാക്കി ഇന്നലെ ഹരിയാന-ഡൽഹി ഉപയോഗിച്ചതു ഡ്രോൺ സ്മോക്ക് ലോഞ്ചറുകൾ. ഹരിയാനയിലെ ഡ്രോൺ ഇമേജ് ആന്റ് ഇൻഫർമേഷൻ സർവീസാണ് ഡ്രോൺ സമോക്ക് ലോഞ്ചറുകൾ നിർമിച്ചത്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര

ന്യൂഡൽഹി∙ ഡൽഹി അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച കർഷകരെ ലക്ഷ്യമാക്കി ഇന്നലെ ഹരിയാന-ഡൽഹി ഉപയോഗിച്ചതു ഡ്രോൺ സ്മോക്ക് ലോഞ്ചറുകൾ. ഹരിയാനയിലെ ഡ്രോൺ ഇമേജ് ആന്റ് ഇൻഫർമേഷൻ സർവീസാണ് ഡ്രോൺ സമോക്ക് ലോഞ്ചറുകൾ നിർമിച്ചത്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള രാജ്യാന്തര അതിർത്തികൾ സംരക്ഷിക്കുന്നതിനാണ് ഈ ഡ്രോണുകള്‍ രൂപകല്പന ചെയ്തത്. 2022ൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ഗവേണിംഗ് ബോഡി യോഗത്തിലാണു ഈ ഡ്രോൺ ആദ്യമായി അവതരിപ്പിച്ചത്. മധ്യപ്രദേശിലെ ഡെക്കാൻപൂരിലായിരുന്നു ആദ്യ പരീക്ഷണം. ആൾക്കൂട്ടങ്ങളെ നേരിടാനുള്ള അർധസൈനിക വിഭാഗമായാണു ഡ്രോൺ സ്മോക് ലോഞ്ചറുകൾ ഉപയോഗിച്ചു വരുന്നത്.
Read more: നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം ഒതുക്കാൻ ഹരിയാന പൊലീസ്; അക്ഷയ് നർവാൾ അറസ്റ്റിൽ
Read more: മണ്ണിളക്കി കർഷകർ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് പരീക്ഷണം; എങ്ങനെ ബാധിക്കും ഈ സമരം?
400 മുതൽ 500 മീറ്റർ വരെ റെയ്ഞ്ചിൽ ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിക്കാൻ ഡ്രോൺ സ്മോക് ലോഞ്ചറുകൾക്കു കഴിയും. ഒരേസമയം ഒന്നിലധികം ഗ്രനേഡുകൾ വിന്യസിക്കാനുള്ള കഴിവ് ഡ്രോണുകൾക്കുണ്ട്. മനുഷ്യശേഷിയുടെ ഇരട്ടിപ്പണി ഡ്രോൺ സ്മോക് ലോഞ്ചറുകൾ ചെയ്യുന്നുണ്ടെന്നാണു അർധസൈനിക വിഭാഗം പറയുന്നത്. തങ്ങളുടെ ജോലി പകുതിയിലധികം കുറയ്ക്കാനും ഇവയെ കൊണ്ടു സാധിക്കുന്നതായി അവർ അഭിപ്രായപ്പെടുന്നു.
ഹരിയാന അതിർത്തിയിൽ പ്രതിഷേധക്കാരായ കർഷകരെ നേരിടാൻ അർധസൈനിക സേനയാണ് ആദ്യഘട്ട പ്രതിരോധനിര രൂപീകരിച്ചിരിക്കുന്നത്. ഇവരുടെ പിന്നിലാണു ഹരിയാന പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. ഡ്രോൺ സ്മോക് ലോഞ്ചറുകൾ ഉൾപ്പെടെയുള്ളവ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിഎസ്എഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കർഷകരുടെ ആദ്യ പ്രക്ഷോഭത്തിന്റെ ഭാഗമായി മനോരമ ഓൺലൈൻ നൽകിയ എക്സ്‌പ്ലെയിനർ വിഡിയോ കാണാം