തിരുവനന്തപുരം∙ നവകേരള സദസിനു തുടർച്ചയായി മുഖ്യമന്ത്രി വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ. ഫെബ്രുവരി 18 മുതൽ മാർച്ച് 3വരെയാണു വിവിധ ജില്ലകളിൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിട്ട് സംസാരിക്കാനാണ് അനുവാദം. നവകേരള സദസിന്റെ മാതൃകയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നവകേരള സദസിനു തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ. ഫെബ്രുവരി 18 മുതൽ മാർച്ച് 3വരെയാണു വിവിധ ജില്ലകളിൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിട്ട് സംസാരിക്കാനാണ് അനുവാദം. നവകേരള സദസിന്റെ മാതൃകയിൽ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണം. നവകേരള സദസിന് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ തുകയുടെ കണക്കുകൾ സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പരിപാടിയുടെ നടത്തിപ്പിനായുള്ള മാർഗരേഖ പൊതുഭരണവകുപ്പ് പുറത്തിറക്കി.

Read Also: ‘ഇതാണോ മോദി ഗാരന്റി, കന്റീനിൽ സംഭവിച്ചതെന്ത്?: പിണറായി ആസ്വദിക്കുകയാണ്; കുന്തമുന രാഹുൽ’

ADVERTISEMENT

വനിതകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാസി–ദളിത് വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി സംവദിക്കും. ഫെബ്രുവരി 18നു കോഴിക്കോട് വിദ്യാർഥികളുമായുള്ള സംവാദത്തോടെയാണു പരിപാടിയുടെ തുടക്കം. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നീ സ്ഥലങ്ങളിലാണു പരിപാടി സംഘടിപ്പിക്കുന്നത്. വകുപ്പ് മന്ത്രിയാണു ചെയർപഴ്സൺ. പരിപാടിയിൽ രണ്ടായിരത്തിൽ കൂടാത്ത ജനപങ്കാളിത്തം ഉണ്ടാകണമെന്നാണു നിർദേശം. ഒരു മണിക്കൂറാണു പരിപാടിയിൽ പങ്കെടുക്കുന്നവർക്കു സംസാരിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. ഒരാൾക്ക് ഒരു മിനിട്ട് സംസാരിക്കാം. സംസാരിക്കാൻ കഴിയാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാം. എഴുതി നൽകുന്ന കാര്യങ്ങൾ ഒരു പേജിൽ കവിയരുതെന്നും നിർദേശമുണ്ട്.

English Summary:

Government organizing a face to face programme with Chief Minister