‘ചേച്ചിയുടെ പിന്നാലെ അലറിക്കൊണ്ടാണ് കടുവ വന്നത്, പിടിച്ചെന്നു തന്നെ കരുതി’: വയനാട്ടിൽ വീണ്ടും കടുവ
കൽപ്പറ്റ∙ വയനാട് പടമലയിൽ വീണ്ടും കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമല പള്ളിയുടെ പരിസരത്ത് റോഡിനു സമീപം കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി പറയുന്നത്. ഇക്കാര്യം വനപാലകരെ അറിയിച്ചിട്ടുണ്ട്. തൃശ്ശിലേരിയിലും

കൽപ്പറ്റ∙ വയനാട് പടമലയിൽ വീണ്ടും കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമല പള്ളിയുടെ പരിസരത്ത് റോഡിനു സമീപം കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി പറയുന്നത്. ഇക്കാര്യം വനപാലകരെ അറിയിച്ചിട്ടുണ്ട്. തൃശ്ശിലേരിയിലും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്തമാക്കി. കടുവയെ കണ്ടതിന്റെ പശ്ചാത്തലത്തിൽ പടമലയിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
വെണ്ണമറ്റത്തിൽ ലിസി കടുവയുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഐക്കരാട്ട് സാബു പറഞ്ഞു. രാവിലെ ആറരയോടെ വീട്ടിലേക്ക് ഓടിക്കിതച്ചെത്തിയ ലിസിയുടെ പിന്നാലെ കടുവയും അലറിക്കൊണ്ടു വന്നതായി സാബു വിവരിച്ചു.
‘‘ഞാൻ രാവിലെ ഈ മുറ്റത്തു നിൽക്കുമ്പോഴാണ് ഒരു ചേച്ചി ഓടിക്കിതച്ച് കയറിവന്നത്. ആളെ മനസ്സിലാകാത്തതുകൊണ്ട് ‘എന്താ ചേച്ചി’ എന്നു ചോദിച്ച് ഞാൻ ഇറങ്ങിച്ചെന്നു. നോക്കുമ്പോൾ ചേച്ചിയുടെ തൊട്ടുപിന്നാലെ ഒരു കടുവ അലറിക്കൊണ്ടു പാഞ്ഞുവന്നു. ആ ചേച്ചിയെ പിടിച്ചെന്നാണ് ഞാൻ കരുതിയത്. ചേച്ചി പെട്ടെന്ന് ഒരു വശത്തേക്ക് ചാടി. അപ്പുറത്തെ വീടിന്റെ ചാണകക്കുഴിയുടെ തിട്ടയിലൂടെ വലിഞ്ഞുകയറുന്നതിനിടെ ഈ കടുവ എന്റെ നേരെ ചാടിവന്നു. ഞാൻ ചാടി വീടിനുള്ളിൽ കയറി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന പൂച്ച പുറത്തേക്കു വന്ന് ഇതിനെ കണ്ട് ഓടി. അതോടെ കടുവ പൂച്ചയുടെ പിന്നാലെ ഓടി അപ്പുറത്തെ കുന്നിന്റെ മുകളിലേക്കു പോയി.’’ – സാബു വിവരിച്ചു.