കർഷകരുമായുള്ള മൂന്നാമത്തെ ചർച്ചയും പരാജയം; ഞായറാഴ്ച വൈകിട്ട് ആറിന് വീണ്ടും ചർച്ച
ന്യൂഡൽഹി ∙ പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ ‘ദില്ലി ചലോ’ മാർച്ചിന്റെ ഭാഗമായി അരങ്ങേറിയ സംഘർഷങ്ങൾക്കു പിന്നാലെ കർഷക സംഘടനകളുമായുള്ള കേന്ദ്രസർക്കാരിന്റെ

ന്യൂഡൽഹി ∙ പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ ‘ദില്ലി ചലോ’ മാർച്ചിന്റെ ഭാഗമായി അരങ്ങേറിയ സംഘർഷങ്ങൾക്കു പിന്നാലെ കർഷക സംഘടനകളുമായുള്ള കേന്ദ്രസർക്കാരിന്റെ മൂന്നാമത്തെ ചർച്ചയും പരാജയം. താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. ഒരു പരിഹാര നിർദേശവും കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചില്ലെന്ന് കർഷക സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയൽ, നിത്യാനന്ദ റായ്, അര്‍ജുൻ മുണ്ഡെ എന്നിവരുടെ നേതൃത്വത്തിൽ ചണ്ഡിഗഡിലാണ് ചർച്ച. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്ദൂർ സംഘർഷ് സമിതി എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. മൂന്നാം തവണയാണ് കർഷകരുമായി സർക്കാർ ചര്‍ച്ച നടത്തുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ നീക്കം.
ഇതിനിടെ ശംഭുവിൽ വീണ്ടും സംഘർഷമുണ്ടായി. കർഷകർക്കുനേരെ ഹരിയാന പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ഇതിനെ നേരിടാൻ പൊലീസിനുനേരെ കർഷകർ കുപ്പികളെറിഞ്ഞു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്നും കർഷകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പഞ്ചാബിൽ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് 4വരെ ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം ട്രെയിൻ തടഞ്ഞു.