വനനിയമത്തിൽ ഭേദഗതി വേണം: പി.കെ.കൃഷ്ണദാസിന് നിവേദനം നൽകി മാനന്തവാടി രൂപതാ മെത്രാൻ
മാനന്തവാടി∙ പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ ഭവനം സന്ദർശിച്ച ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മാനന്തവാടി രൂപതാ മെത്രാൻ ബിഷപ് ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാരിന്റെ ശ്രദ്ധ പതിയേണ്ടുന്ന വിഷയങ്ങൾ ബിഷപ് അവതരിപ്പിച്ചു. വന്യ ജീവികളുടെ ആക്രമണം

മാനന്തവാടി∙ പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ ഭവനം സന്ദർശിച്ച ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മാനന്തവാടി രൂപതാ മെത്രാൻ ബിഷപ് ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാരിന്റെ ശ്രദ്ധ പതിയേണ്ടുന്ന വിഷയങ്ങൾ ബിഷപ് അവതരിപ്പിച്ചു. വന്യ ജീവികളുടെ ആക്രമണം മൂലം പൊറുതിമുട്ടുന്ന മലയോര നിവാസികളായ കർഷക ജനതയുടെ ആവശ്യങ്ങൾ മുൻനിർത്തി വനനിയമത്തിൽ അടിയന്തര ഭേദഗതിക്കായി കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പതിനൊന്നോളം നിർദേശങ്ങൾ അടങ്ങുന്ന നിവേദനം പി.കെ.കൃഷ്ണദാസിന് കൈമാറി.
Read Also: ‘ചേച്ചിയുടെ പിന്നാലെ അലറിക്കൊണ്ടാണ് കടുവ വന്നത്, പിടിച്ചെന്നു തന്നെ കരുതി’: വയനാട്ടിൽ വീണ്ടും കടുവ
വയനാടിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി ബദൽ റോഡുകളുടെ സാധ്യതകൾ പരിശോധിക്കുമ്പോൾ തടസമാകുന്ന വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ നയങ്ങളിൽ മാറ്റം വരുത്തണം. വയനാട്ടുകാരുടെ ദീർഘകാലാഭിലാഷമായ റെയിൽവേ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള നടപടികൾക്ക് മുൻകൈയെടുക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.