അജിത് പവാറിന്റേത് യഥാർഥ എൻസിപി, എംഎൽഎമാരെ അയോഗ്യരാക്കാനാകില്ല: മഹാരാഷ്ട്ര സ്പീക്കർ
മുംബൈ ∙ അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം

മുംബൈ ∙ അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം നൽകിയ പരാതി സ്പീക്കർ രാഹുൽ നർവേകർ തള്ളി.
അജിത് പവാർ വിഭാഗത്തിലെ 41 എംഎൽഎമാരും പാർട്ടിയുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നുവെന്നും അവരെ അയോഗ്യരാക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച കാര്യവും ചൂണ്ടിക്കാട്ടി.
എൻസിപി രണ്ടായി പിളർന്നതോടെ പാർട്ടി പേരും ചിഹ്നവും ശരദ് പവാർ പക്ഷത്തിന് നഷ്ടപ്പെട്ടിരുന്നു. ശരദ് പവാര്‍ വിഭാഗം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്ന് പിന്നീട് പുനർനാമകരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെ ശരദ് പവാർ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.