രണ്ടു വയസ്സുകാരൻ ഡേ കെയറിൽനിന്ന് ഇറങ്ങി 1.5 കി.മീ നടന്ന് വീട്ടിലെത്തി; ആരും അറിഞ്ഞില്ല– വിഡിയോ
നേമം∙ ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഇറങ്ങിനടന്ന രണ്ടു വയസ്സുകാരൻ, ഒന്നര കിലോമീറ്ററോളം ദൂരം ഒറ്റയ്ക്കു നടന്നു വീട്ടിലെത്തി. തിരുവനന്തപുരം നേമത്തിനു സമീപം വെള്ളായണി കാക്കാമൂലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്പെൻഡ‍് ചെയ്തു.

കാക്കാമൂല കുളങ്ങര ‘സുഷസ്സിൽ’ ജി.അർച്ചന–സുധീഷ് ദമ്പതികളുടെ മകൻ അങ്കിതാണ് ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ പുറത്തിറങ്ങി വഴിയറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ സുരക്ഷിതനായി വീട്ടിലെത്തിയത്. മാതാപിതാക്കൾ ജോലിക്കാരായതിനാലാണ് പകൽ സമയത്ത് കുഞ്ഞിനെ ഡേ കെയറിൽ വിടുന്നത്.
അധ്യാപികമാർ ഉൾപ്പെടെ 4 പേരാണ് ഡേ കെയറിൽ ഉള്ളത്. 3 പേർ സമീപത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ഒരു അധ്യാപിക മാത്രമാണ് ഡേകെയറിൽ ഉണ്ടായിരുന്നത്. മുതിർന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്താണ് രണ്ടു വയസ്സുകാരൻ പുറത്തേക്കിറങ്ങിയത്.