തലസ്ഥാനത്തെ സമരനീക്കത്തിൽ ജയിക്കുന്നതെന്ത്? ഡൽഹി പൊലീസ് 30,000 കണ്ണീർവാതക ഷെല്ലുകൾ കൂടി വാങ്ങുന്നു
ന്യൂഡൽഹി∙ കർഷക സമരത്തെ നേരിടാൻ ഡൽഹി പൊലീസ് 30,000 കണ്ണീർവാതക ഷെല്ലുകൾ വാങ്ങി സംഭരിക്കുന്നു. നിലവിൽ കർഷകർ ഡൽഹിയിൽ നിന്നു 200 കിലോമീറ്റർ അകലെയുള്ള പഞ്ചാബ്–ഹരിയാന അതിർത്തിയിലാണ്. കർഷകർ ഡൽഹിയിലേക്കു കടക്കുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്. വൻതോതിൽ സംഭരിച്ച കണ്ണീർവാതക

ന്യൂഡൽഹി∙ കർഷക സമരത്തെ നേരിടാൻ ഡൽഹി പൊലീസ് 30,000 കണ്ണീർവാതക ഷെല്ലുകൾ വാങ്ങി സംഭരിക്കുന്നു. നിലവിൽ കർഷകർ ഡൽഹിയിൽ നിന്നു 200 കിലോമീറ്റർ അകലെയുള്ള പഞ്ചാബ്–ഹരിയാന അതിർത്തിയിലാണ്. കർഷകർ ഡൽഹിയിലേക്കു കടക്കുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്.
വൻതോതിൽ സംഭരിച്ച കണ്ണീർവാതക ഷെല്ലുകൾക്ക് പുറമേയാണ് പുതുതായി 30,000 എണ്ണം കൂടി ബിഎസ്എഫിന്റെ ടിയർ സ്മോക്ക് യൂണിറ്റിൽ ഓർഡർ നൽകിയത്. ബിഎസ്എഫിന്റെ ഗ്വാളിയർ യൂണിറ്റിൽ നിന്നാണ് ഇവ എത്തിക്കുന്നത്. ജി 20 സമ്മേളനത്തിനു മുന്നോടിയായാണ് ഇതിനു മുൻപ് ഡൽഹി പൊലീസ് കഴിഞ്ഞ സെപ്റ്റംബറിൽ കണ്ണീർ വാതക ഷെല്ലുകൾ വാങ്ങിയത്.
കാലാവധി 3 വർഷം
കലാപ മേഖലകളിൽ ജനക്കൂട്ടത്തെ പിരിച്ചു വിടാനാണു പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നത്. കണ്ണുനീരൊഴുകുന്നതിന് പുറമേ ഇത് കണ്ണിൽ എരിച്ചിലുണ്ടാക്കും. കണ്ണീർവാതക ഷെല്ലിന്റെ കാലാവധി 3 വർഷമാണ്. അതു കഴിഞ്ഞാൽ വീര്യം കുറയും. എന്നാൽ, പരിശീലനത്തിനും മോക് ഡ്രില്ലുകൾക്കും പൊലീസ് ഇത് 7 വർഷം വരെ ഉപയോഗിക്കും.
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഗ്വാളിയറിൽ നിന്നെത്തുന്ന ഷെല്ലുകൾ ഔട്ടർ, ഔട്ടർ നോർത്ത്, ഈസ്റ്റ് ഡിസ്ട്രിക്ട് പൊലീസ് സ്റ്റേഷനുകളിലേക്കാണു വിതരണം ചെയ്യുന്നത്.
ഗാസിപ്പുർ അതിർത്തികളിൽ അതീവ സുരക്ഷ
സോനിപ്പത്ത് ഭാഗത്തുള്ള സിംഘു, ബഹാദുർഗഡ് ഭാഗത്തുള്ള തിക്രി, ഗാസിയാബാദ് ഭാഗത്തെ ഗാസിപ്പുർ അതിർത്തികളിൽ പൊലീസ് വലിയ സുരക്ഷാ സന്നാഹങ്ങളാണു കർഷകരെ പ്രതിരോധിക്കാൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ തിക്രി ഔട്ടർ സ്റ്റേഷന്റെയും സിംഘു ഔട്ടർ നോർത്ത്, ഗാസിപ്പുർ ഈസ്റ്റ് ഡിസ്ട്രിക്ട് പൊലീസിന്റെയും കീഴിലാണ്. ഒരു കർഷകൻ പോലും ട്രാക്ടറുമായി ഡൽഹിയിലേക്കു കടക്കരുതെന്നാണ് പൊലീസിനു നൽകിയിരിക്കുന്ന നിർദേശം.