മാനന്തവാടി∙ വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയ ഒരു ജനത മുഴുവൻ തെരുവിലിറങ്ങി സമാനതകളില്ലാത്ത പ്രതിഷേധം ആരംഭിച്ചതോടെ പ്രതിസന്ധിയിലായി ഭരണകൂടം. സംസ്ഥാനം മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധമാണ് വയനാട്ടിൽ ഒരാഴ്ചയായി അരങ്ങേറുന്നത്. ശനിയാഴ്ചത്തെ പ്രതിഷേധം എംഎൽഎമാരെ കയ്യേറ്റം ചെയ്യുന്നതിലേക്കും തുടർന്ന് ലാത്തിച്ചാർജിലേക്കും വരെ എത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി∙ വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയ ഒരു ജനത മുഴുവൻ തെരുവിലിറങ്ങി സമാനതകളില്ലാത്ത പ്രതിഷേധം ആരംഭിച്ചതോടെ പ്രതിസന്ധിയിലായി ഭരണകൂടം. സംസ്ഥാനം മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധമാണ് വയനാട്ടിൽ ഒരാഴ്ചയായി അരങ്ങേറുന്നത്. ശനിയാഴ്ചത്തെ പ്രതിഷേധം എംഎൽഎമാരെ കയ്യേറ്റം ചെയ്യുന്നതിലേക്കും തുടർന്ന് ലാത്തിച്ചാർജിലേക്കും വരെ എത്തിച്ചു. എട്ടു ദിവസം മുൻപാണ് സമാനമായ പ്രതിഷേധം വയനാട്ടിൽ നടന്നത്. ഓരോ ആഴ്ചയും മൃതദേഹം വച്ച് വിലപേശേണ്ടി വരുന്ന ഗതികേടിലാണു വയനാട്ടുകാർ. കലിതുള്ളിയ ജനം ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ മതനേതാക്കൻമാരെന്നോ നോക്കാതെ പ്രതിഷേധം അഴിച്ചുവിട്ടു.

Read also: ഭരണകക്ഷി നേതാക്കൾ ‘മുങ്ങി’; ജനരോഷത്തിന് ഇരയായത് പ്രതിപക്ഷ എംഎൽഎമാർ

ADVERTISEMENT

ഭരണകക്ഷിയായ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാത്രമാണ് പ്രതിഷേധസ്ഥലത്തുണ്ടായിരുന്നത് പുൽപ്പള്ളിയിലേക്കോ ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പോളിന്റെ വീട്ടിലേക്കോ ഭരണകക്ഷിയുടെ ഒരു എംഎൽഎ പോലും തിരിഞ്ഞുനോക്കിയില്ല. പ്രതിഷേധം ഭയന്നിട്ടാണ് എന്ന കാര്യം വ്യക്തമാണ്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്കാണു വയനാട്ടിൽ കാര്യങ്ങൾ പോകുന്നതെന്ന തോന്നൽ ഉന്നതങ്ങളിലുണ്ടായി. പതിവുപോലെ പിന്നാക്ക ജില്ലയായ വയനാട്ടിലെ ജനങ്ങളെ കാര്യമായി പരിഗണിക്കേണ്ട എന്ന അപ്രഖ്യാപിത നയം തന്നെയാണു ഭരണകൂടം ഇക്കാര്യത്തിലും തുടർന്നെന്നും ആരോപണമുയർന്നു.

പുൽപ്പള്ളി ടൗണിൽ വനം വകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാർ നടത്തിയ പ്രതിഷേധം.

എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയതോടെ ജനങ്ങൾ പറയുന്ന കാര്യങ്ങൾ അതേ രീതിയിൽ സമ്മതിക്കേണ്ട അവസ്ഥയിലേക്കെത്തി. ഇന്നു പുൽപ്പള്ളിയിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം അടുത്ത പ്രവൃത്തിദിവസം നൽകാമെന്നായിരുന്നു തീരുമാനം. എന്നാൽ അഞ്ച് ലക്ഷം ഇന്നു തന്നെ നൽകണമെന്ന് ജനം ആവശ്യപ്പെട്ടു. ഭരണാധികാരികൾ അതു സമ്മതിച്ചു. പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പത്തു ലക്ഷം രൂപയും ഇന്നു തന്നെ കൊടുക്കണമെന്ന് ജനം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന എഡിഎമ്മിന് അതു സമ്മതിക്കേണ്ടി വന്നു. ഉദ്യോഗസ്ഥരെ ബന്ദിയാക്കുകയും ജനപ്രതിനിധികളെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്കു വയനാട്ടിലെ കാര്യങ്ങൾ എത്തി. ഇങ്ങനെയൊരു സാഹചര്യം ഉടലെടുത്തതോടെയാണു മന്ത്രി സംഘം ചൊവ്വാഴ്ച വയനാട്ടിലേക്കു തിരിക്കാൻ തീരുമാനിച്ചത്. രാഹുൽ ഗാന്ധി ന്യായ് യാത്ര റദ്ദാക്കി ഇന്ന് കണ്ണൂരിലെത്തി. ഞായറാഴ്ച വയനാട് സന്ദർശിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച എത്തും.

ADVERTISEMENT

മുൻപുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയിലൂടെയാണ് വയനാട് കടന്നുപോകുന്നത്. വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവനുകൾ പൊലിയുന്നതിന്റെ ഇടവേളകൾ കുറഞ്ഞുവരുന്നു. ഉപജീവനമാർഗമായ വളർത്തുമൃഗങ്ങൾ എല്ലാ ദിവസവും കൊല്ലപ്പെടുന്നു. ഹെക്ടർ കണക്കിനു കൃഷിഭൂമി തരിശായി. വന്യമൃഗങ്ങളെ പേടിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി സംജാതമായതോടെയാണു നാട്ടുകാർ കൈവിട്ട പ്രതിഷേധത്തിലേക്കു കടന്നത്. വനംവകുപ്പിലെ ജീവനക്കാർ തലനാരിഴയ്ക്കാണു തല്ലുകൊള്ളാതെ രക്ഷപ്പെടുന്നത്.

പുൽപ്പള്ളി ടൗണിൽ വനം വകുപ്പിന്റെ വാഹനം തടഞ്ഞ് നടത്തിയ പ്രതിഷേധം.

ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനത്തിൽ തടഞ്ഞുവച്ചാണ് പുൽപ്പള്ളിയിൽ കടുവ കൊന്ന പശുവിന്റെ ജഡം ജീപ്പിനു മുന്നിൽ കെട്ടിവച്ചത്. ഈ ജീപ്പിലുണ്ടായിരുന്ന ഡപ്യൂട്ടി റെയ്ഞ്ചർ വി.ആർ.ഷാജിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരമേഖല സിസിഎഫ്, സൗത്ത് വയനാട് ഡിഎഫ്ഒ അടക്കമുള്ളവർ പുൽപ്പള്ളിയിൽ എത്തിയെങ്കിലും സുരക്ഷ പരിഗണിച്ച് ഇവരെ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടിലെ പ്രതിഷേധം പരിധി വിട്ടതോടെ ഒരാഴ്ചയ്ക്കിടെ രണ്ടു തവണ മുഖ്യമന്ത്രിക്ക് ഉന്നതതല യോഗം വിളിച്ചു ചേർക്കേണ്ടി വന്നു. ഈ പ്രശ്നം ഇത്രയും വഷളാക്കാതെ നേരത്തെ തന്നെ കൈകാര്യം ചെയ്യാമായിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. 17 ദിവസത്തിനിടെ മൂന്നാളുകളുടെ ജീവൻ പോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലായിരുന്നുവെന്നും ആരോപണം ഉയരുന്നു. ജനം കൈവിട്ട കളിയിലേക്ക് തിരിഞ്ഞതോടെയാണ് ഗവർണർ ഉൾപ്പെടെയുള്ളവർ വയനാട്ടിലേക്കെത്താൻ തീരുമാനിച്ചത്.

English Summary:

Public Anger in Wayand; Government is in crisis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT