അന്ധമായ കമ്യൂണിസ്റ്റ് വിരോധമില്ല, ഞങ്ങളുടെ പൊതുശത്രു ബിജെപിയാണ്: ടി.എൻ. പ്രതാപൻ
ഇക്കുറി തൃശ്ശൂരിനെ ആരെടുക്കും? സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപേ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട മണ്ഡലമാണ് തൃശ്ശൂർ. കുടമാറ്റം കാണുന്ന അതേ ആവേശത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ തൃശ്ശൂർക്കാർ നോക്കിക്കാണുന്നത്. പാറമേക്കാവോ തിരുവമ്പാടിയോ എന്ന ചോദ്യം കോൺഗ്രസോ ബിജെപിയോ എന്നതിലേക്ക്
ഇക്കുറി തൃശ്ശൂരിനെ ആരെടുക്കും? സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപേ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട മണ്ഡലമാണ് തൃശ്ശൂർ. കുടമാറ്റം കാണുന്ന അതേ ആവേശത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ തൃശ്ശൂർക്കാർ നോക്കിക്കാണുന്നത്. പാറമേക്കാവോ തിരുവമ്പാടിയോ എന്ന ചോദ്യം കോൺഗ്രസോ ബിജെപിയോ എന്നതിലേക്ക്
ഇക്കുറി തൃശ്ശൂരിനെ ആരെടുക്കും? സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപേ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട മണ്ഡലമാണ് തൃശ്ശൂർ. കുടമാറ്റം കാണുന്ന അതേ ആവേശത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ തൃശ്ശൂർക്കാർ നോക്കിക്കാണുന്നത്. പാറമേക്കാവോ തിരുവമ്പാടിയോ എന്ന ചോദ്യം കോൺഗ്രസോ ബിജെപിയോ എന്നതിലേക്ക്
ഇക്കുറി തൃശ്ശൂരിനെ ആരെടുക്കും? സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപേ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട മണ്ഡലമാണ് തൃശ്ശൂർ. കുടമാറ്റം കാണുന്ന അതേ ആവേശത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ തൃശ്ശൂർക്കാർ നോക്കിക്കാണുന്നത്. പാറമേക്കാവോ തിരുവമ്പാടിയോ എന്ന ചോദ്യം കോൺഗ്രസോ ബിജെപിയോ എന്നതിലേക്ക് ചുരുക്കാനെങ്കിലും ഒരുമാസത്തിനിടയിലുള്ള പ്രധാനമന്ത്രിയുടെ രണ്ടു സന്ദർശനം കൊണ്ട് സാധിച്ചുകഴിഞ്ഞു.
കോൺഗ്രസിന് വേണ്ടി സിറ്റിങ് എംപി ടിഎൻ പ്രതാപൻ തന്നെ കളത്തിലിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇക്കുറി പോരാട്ടം കനക്കുമെങ്കിലും അങ്ങേയറ്റം ത്രില്ലിലാണ് പ്രതാപൻ. തൃശ്ശൂരിന്റെ ഓരോ തുടിപ്പും തനിക്ക് കൈവെള്ളയിലെന്ന പോലെ അറിയാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കർഷക സമരവും അയോധ്യയും ഇലക്ട്രൽ ബോണ്ട് നിരോധനവുമുൾപ്പടെ രാജ്യം ചർച്ച ചെയ്യുന്ന വിഷയങ്ങൾ നിരവധിയാണ്. ഇക്കാര്യങ്ങളിൽ കോൺഗ്രസും ഇന്ത്യ മുന്നണിയും എവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്? ടി.എൻ.പ്രതാപൻ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
?പൊതുതിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി തൃശ്ശൂർ മാറിക്കഴിഞ്ഞു. ടി.എൻ. പ്രതാപൻ തന്നെയായിരിക്കും തൃശ്ശൂരിൽ നിന്ന് ഇത്തവണ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നതെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എത്രത്തോളം ശക്തമായ പോരാട്ടത്തിനാണ് തൃശ്ശൂർ സാക്ഷ്യം വഹിക്കാൻ പോകുന്നത്
∙കേരളത്തിൽ ശക്തമായ മത്സരം നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നായിരിക്കും തൃശ്ശൂർ. ഇതിനുമുൻപ് നടന്ന തിരഞ്ഞെടുപ്പിനേക്കാൾ ദേശീയ ശ്രദ്ധ ഇത്തവണ തൃശ്ശൂരിനുണ്ട്. തിരഞ്ഞെടുപ്പിനെ മനസ്സിൽ വെച്ചുകൊണ്ട് ഒരു മാസത്തിൽ രണ്ടുതവണ പ്രധാനമന്ത്രി തൃശ്ശൂരിൽ എത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് തൃശ്ശൂർ തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുന്നു എന്ന ബിജെപി വൃത്തങ്ങളുടെ പ്രചരണവും തൃശ്ശൂരിന് കൂടുതൽ ദേശീയ ശ്രദ്ധ നൽകിയിരിക്കുകയാണ്.
ഒരു ത്രില്ല് മനസ്സിലൊക്കെ ത്രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി–മോഹൻലാൽ സിനിമകൾ ഇറങ്ങുമ്പോൾ മനോഹരമായ ഒരു സിനിമകാണാൻ വേണ്ടി കാത്തിരിക്കുന്ന ത്രില്ലോടെയാണ് തൃശ്ശൂർക്കാർ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്.
?ബിജെപി വളരെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണ് തൃശ്ശൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ അവരുടെ വോട്ട് വിഹിതം വർധിച്ചുകൊണ്ടിരിക്കുന്നത് വ്യക്തമായിരുന്നു. താങ്കളെ സംബന്ധിച്ചിടത്തോളം ജനിച്ചുവളർന്ന മണ്ണാണ്. തൃശ്ശൂർ ആർക്കൊപ്പം നിൽക്കും?
∙കഴിഞ്ഞ തവണ തൃശ്ശൂർ എടുക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതാണ്. പക്ഷേ പൊന്തിയില്ല. കഴിഞ്ഞ തവണ ശബരിമല വിഷയമുണ്ടായ പശ്ചാത്തലത്തിൽ ബിജെപി പരമാവധി വോട്ട് പിടിക്കാൻ ശ്രമിച്ചു. ബിജെപിയുടെ കഴിയാവുന്നത്ര വോട്ട് ഷെയർ കൂടുന്നത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്താണ്. താര സ്ഥാനാർഥിത്വവും ശബരിമലയുമായി ബന്ധപ്പെട്ട വികാരങ്ങൾ ആളിക്കത്തിച്ചും എല്ലാം ആണ് അത് നേടിയത്. അതിനേക്കാൾ അപ്പുറത്ത് ബിജെപിക്ക് ഇത്തവണ വോട്ട് കിട്ടില്ല. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഞാനുൾപ്പടെ തൃശ്ശൂർ ജനിച്ചുവളർന്നവർക്ക് തൃശ്ശൂരിന്റെ ഹൃദയമിടിപ്പ് അറിയാം, ഓരോ പൾസും അറിയാം. തൃശ്ശൂർക്കാർ നോക്കുമ്പോഴും, ചിരിക്കുമ്പോഴും, കൈ തരുമ്പോഴും അവർ കൂട്ടംകൂടി നിൽക്കുമ്പോഴുമൊക്കെ അവരുടെ മനസ്സിലുള്ളത് വായിച്ചെടുക്കാൻ സാധിക്കുന്ന ബന്ധുവാണ് ഞാൻ ഉൾപ്പടെയുള്ള ആളുകൾ. അതുകൊണ്ടുതന്നെ തൃശ്ശൂർ തിരഞ്ഞെടുപ്പിൽ ആരാണ് അവരുടെ യഥാർഥ ബന്ധുവെന്ന്, ആലങ്കാരികതകൾക്കപ്പുറത്ത് അവരത് വിലയിരുത്തും എന്ന വിശ്വാസം എനിക്കുണ്ട്.
?താങ്കൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം കെ.സുരേന്ദ്രൻ ഉയർത്തിയിരുന്നല്ലോ?
∙കെ.സുരേന്ദ്രൻ ബിജെപിയുടെ വലിയ നേതാവാണ്. പക്ഷേ ഇതിനൊന്നും മറുപടി പറയാൻ ഞാനാഗ്രഹിക്കുന്നില്ല. എന്റെ സ്റ്റാഫിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതിന് എന്റെ സ്റ്റാഫ് സുരേന്ദ്രനോട് മറുപടി പറഞ്ഞിട്ടുണ്ട്. ഞാൻ ഹിന്ദുവിനെയും മുസൽമാനെയും ക്രൈസ്തവരെയും സ്നേഹിക്കുന്ന എല്ലാ മതങ്ങളുടെയും നന്മകളെ ഉൾക്കൊള്ളുന്ന ആളാണ്. എല്ലാ മതവിശ്വാസികളുമായും നല്ല ബന്ധമുള്ള ആളാണ്.
എനിക്ക് രാഷ്ട്രീയമായി ഒരു നിലപാട് ഉണ്ട്. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ അനുകൂലിക്കുന്നവരുമായി ഒരുകാരണവശാലും ഞാൻ കോംപ്രമൈസ് ചെയ്യില്ല. അതുപോലെ മതതീവ്രവാദം പ്രചരിപ്പിക്കുന്ന ആളുകളെയും ഒരിക്കലും അംഗീകരിക്കില്ല. അത് നിലപാടാണ്. തിരഞ്ഞെടുപ്പിന് വേണ്ടി ആ നിലപാടിൽ വെള്ളം ചേർക്കില്ല. ഞാൻ സംഘപരിവാറിനും എതിരാണ്. പോപ്പുലർ ഫ്രണ്ട് ഉൾപ്പടെ മതതീവ്രവാദം പ്രചരിപ്പിക്കുന്നവർക്ക് എതിരാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എല്ലാ മതങ്ങളെയും വിശ്വസിക്കുന്ന ക്ഷേത്ര ആരാധനകളിൽ വിശ്വസിക്കുന്ന വ്യക്തിയാണ്, എല്ലാ മാസവും ഗുരുവായൂരിൽ പോയി തൊഴുന്ന, എല്ലാ വർഷവും ശബരിമലയ്ക്കും വേളാങ്കണ്ണിയിലും പോകുന്ന, റമദാൻ മാസത്തിൽ നൊയമ്പെടുക്കുന്ന ആളാണ്. പക്ഷേ എല്ലാ മതതീവ്രവാദത്തിനും ഞാനെതിരാണ്. എല്ലാ ഫാസിസ്റ്റുകൾക്കും എതിരാണ്.
?കഴിഞ്ഞ ദിവസമാണ് ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സുപ്രീം കോടതി ബോണ്ടുകൾ നിരോധിക്കുന്നത്. തിരഞ്ഞെടുപ്പിൽ സുപ്രീം കോടതി വിധി എത്രത്തോളം നിർണായകമാകും
∙തിരഞ്ഞെടുപ്പിന് പണമൊഴുക്കുന്നതിൽ ബിജെപി കാണിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരേയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ്. ജനാധിപത്യത്തിന്റെ അന്തഃസത്ത പണാധിപത്യത്തിലൂടെ ഇല്ലാതാക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് അവർ ഒഴുക്കുന്നത്. അവരുടെ പ്രചരണക്കൊഴുപ്പ് കണ്ടാൽ അത് മനസ്സിലാകും. ഇതുമുഴുവൻ കോർപറേറ്റ് മുതലാളിമാരുടെ ഇലക്ട്രൽ ബോണ്ട് ഉപയോഗിച്ചാണ്. സുപ്രീം കോടതി ഇക്കാര്യത്തിൽ എടുത്ത നടപടി അഭിനന്ദനീയമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നുപറയുന്നത് പണാധിപത്യത്തിന്റെയും മസിൽപവറിന്റെയും രാഷ്ട്രീയമല്ല. അതിനപ്പുറത്ത് ജനങ്ങൾക്കിടയിൽ ആശയപ്രചരണത്തിലൂടെയാണ് ജയിക്കേണ്ടത്. പക്ഷേ അതിനുപകരം പണവും മസിൽപവറും ഉപയോഗിച്ചാണ് ബിജെപി രാജ്യവ്യാപകമായി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്. അവർക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷ്മമായി ഇക്കാര്യത്തിൽ നിരീക്ഷണം നടത്തട്ടെ എന്നുകൂടി ആശിക്കാം.
?തലസ്ഥാനം രണ്ടാം കർഷക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് അവരെ തടയാനായി സജ്ജീകരിച്ചിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ കർഷകരുടെ ഹൃദയം തകർക്കുമോ കേന്ദ്രം
∙ഡൽഹി–ഹരിയാന അതിർത്തിയിൽ പോയി കർഷക സമരത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. പാർലമെന്റിൽ കർഷകർക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്ന ആളാണ്. ഹൈക്കോടതിയിൽ കർഷകർക്ക് വേണ്ടി പോയി കക്ഷി ചേർന്ന ആളാണ്. കർഷകരോട് വലിയ ക്രൂരതയാണ് കാട്ടുന്നത്. അവർക്ക് കൊടുത്തിട്ടുള്ള വാഗ്ദാനങ്ങൾ കാറ്റിൽ പറത്തുകയാണ്. രണ്ടാം കർഷക സമരത്തോട് പൂർണമായും ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
ഇന്ത്യയുടെ അതിർത്തി കവർന്നെടുക്കാൻ വരുന്ന ശത്രു രാജ്യങ്ങളോട് പോലും ഇങ്ങനെ കാണിക്കാറില്ല. ചൈനയും പാക്കിസ്ഥാനും ഉൾപ്പടെ ഇന്ത്യയുടെ അതിർത്തി രാജ്യങ്ങൾ നമ്മുടെ അതിർത്തി പിടിച്ചെടുക്കുകയാണ്. ഇപ്പോഴും ചൈനയുടെ കയ്യിൽ നമ്മുടെ ഭൂപ്രദേശങ്ങളുണ്ട്. ചിലത് ബർമയുടെ കയ്യിലുണ്ട്. അതിർത്തിയിൽ നൂഴ്ന്നുകയറി ശത്രുക്കൾ ഭടന്മാരെ ആക്രമിക്കുന്നു, കൊലപ്പെടുത്തുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ നമ്മൾ പരാജയപ്പെടുന്നു. രാജ്യരക്ഷയുടെ കാര്യത്തിൽ പരാജയപ്പെട്ട ഒരു സർക്കാരാണ് ഭരിക്കുന്നത്. ഇന്ത്യൻ പൗരന്മാരായ, ഇന്ത്യൻ ജനതയുടെ പട്ടിണി മാറ്റുന്ന, നമ്മുട ജീവൻ സംരക്ഷിക്കുന്നവരാണ് കർഷകർ. പ്രതിഷേധം രേഖപ്പെടുത്താനായി, വികാരം പ്രകടിപ്പിക്കാനായി അവർ ഇന്ത്യൻ തലസ്ഥാനത്തേക്ക് വരുമ്പോൾ ശത്രുരാജ്യത്തെ നേരിടുന്നതിൽ പരാജയപ്പെട്ടവർ ശത്രുരാജ്യത്തെ നേരിടാൻ വേണ്ടി സ്വരൂപിച്ചുവെച്ചിട്ടുള്ള ആയുധങ്ങൾ ഉപയോഗപ്പെടുത്തിയാണ് അവരെ നേരിടുന്നത്. ഇന്ത്യൻ പൗരന്മാരോട് കാണിക്കുന്ന ക്രൂരതയാണ് ഇത്. ഒരു രാജ്യത്ത് ഭരണകൂടം എങ്ങനെയാണ് ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കുക എന്നതിന് തെളിവാണ് ഇത്. ഈ ഭരണകൂട ഭീകരതയെ വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചില്ലെങ്കിൽ ജനം ചെറുത്ത് തോൽപിക്കും.
?ശക്തമായ പ്രതിപക്ഷ ഐക്യമായി വളരാൻ ഇന്ത്യ മുന്നണിക്ക് സാധിച്ചിട്ടുണ്ടോ, ഇന്ത്യാ മുന്നണിക്ക് എത്രത്തോളം മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
∙ഇന്ത്യയിലെ വർഗീയ, ഫാസിസ്റ്റ് സർക്കാരിനെ, ഭരണഘടനയെ പുച്ഛിക്കുന്ന സർക്കാരിനെ ഭരണഘടനാമൂല്യങ്ങൾ തകർത്തുകളയാൻ ശ്രമിക്കുന്ന സർക്കാരിനെ മഹാത്മാഗാന്ധിയും നെഹ്റുവുമുൾപ്പടെ ഇന്ത്യ കെട്ടിപ്പടുത്ത, സ്വാതന്ത്ര്യം നേടിക്കൊടുത്ത ദേശീയ നേതാക്കന്മാരെ അപമാനിക്കുന്ന സർക്കാരിനെ രാജ്യത്തിന്റെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി പ്രതിപക്ഷ ഐക്യം ഇന്ന് അനിവാര്യമാണ്. ഒരുതരത്തിലുമുള്ള ഈഗോയുമില്ലാതെ ഒരുമിച്ച് ചേർന്നുകൊണ്ടാണ് എല്ലാവരും പോരാടേണ്ടത്. അതിന് മുൻകൈയെടുത്തത് കോൺഗ്രസാണ്. അത് തകർക്കാൻ വേണ്ടി ബിജെപിയും ആർഎസ്എസും സംഘപരിവാർ സംഘങ്ങളും സർക്കാരിന്റെ അന്വേഷണ ഏജൻസികൾ അതുപോലെ കേന്ദ്ര സർക്കാരിന്റെ പണം ഇതെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഏതായാലും ഭയമുള്ളതുകൊണ്ടാണല്ലോ പ്രതിപക്ഷ ഐക്യത്തെ തകർക്കാനും ഇന്ത്യാ മുന്നണിയിലുള്ള ആളുകളെ അടർത്തിയെടുക്കാനും ശ്രമിക്കുന്നത്. ഭരണനേട്ടം പറഞ്ഞും സംഘടന ശക്തി പറഞ്ഞും ജയിക്കാൻ സാധിക്കാതെ വരുമ്പോൾ പ്രതിപക്ഷത്തെ എങ്ങനെയെല്ലാം ഉന്മൂലനം ചെയ്യാൻ സാധിക്കും അതിനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷെ ഇന്ത്യയിലെ ജനങ്ങൾ പ്രബുദ്ധരാണ്, അവരത് തെളിയിച്ചിട്ടുള്ളതാണ്. ശക്തരായ ഭരണാധികാരികളെ വോട്ടിങ് കരുത്തുകൊണ്ട് അവർ അധികാരത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് തെളിയും.
?ഇന്ത്യാ സഖ്യത്തിൽ നിന്ന് പിൻവാങ്ങി നിതീഷ് കുമാർ ബിജെപിയിൽ ചേർന്നു, ദിവസങ്ങൾക്ക് മുൻപാണ് അശോക് ചവാൻ ബിജെപിയിൽ ചേർന്നത്..രാഷ്ട്രീയ നേതാക്കൾ ബിജെപിയിൽ അഭയം പ്രാപിക്കുകയാണ്..
∙നിതീഷ് കുമാറിനെ ഇന്ത്യ മുന്നണി വളരെ നേരത്തേ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മനഃപൂർവം ഭിന്നാഭിപ്രായങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു, പല സ്ഥാനങ്ങൾക്ക് വേണ്ടി ശ്രമിച്ചു. നിതീഷ് ബിജെപിയുടെ ഒരു ചാരനായാണോ ഇന്ത്യ മുന്നണിയിലെത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുന്നണി രൂപീകൃതമായപ്പോൾ തന്നെ സ്ഥാനമാനങ്ങൾക്ക് വേണ്ടി സമ്മർദങ്ങളുണ്ടാക്കി നിതീഷ് കുമാർ ആദ്യം മുതൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇന്ത്യ മുന്നണിയിലേക്ക് നിതീഷ് കുമാറിനെ എത്തിക്കുകയും അതിന്റെ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച ശേഷം അത് തകർക്കാൻ വേണ്ടി ശ്രമിച്ചതാണോയെന്നും ഇപ്പോഴും നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു.
കോൺഗ്രസിന്റെ ഉപ്പും ചോറും തിന്ന് കോൺഗ്രസിന്റെ കൊടിയും പിടിച്ച് ചോരയും മജ്ജയും മാംസവും ഊറ്റിയെടുത്ത് കിട്ടാവുന്ന സ്ഥാനമാനങ്ങൾ എല്ലാം വാങ്ങി ബിജെപിയിലേക്ക് പോകുന്നവരുണ്ട്. ബിജെപിയുടെ അന്വേഷണ ഏജൻസികളെ പേടിച്ചും അവരുടെ പണക്കൊഴുപ്പിന്റെ ഭാഗം പറ്റുകയും ചെയ്താണ് പലരും ബിജെപി താവളത്തിലേക്ക് പോകുന്നുണ്ട്. അവരൊക്കെ കുറച്ചുകഴിഞ്ഞാൽ ചരിത്രത്തിൽ നിന്ന് ചവറ്റുകുട്ടയിലേക്ക് പോകും. കാലം അത് തെളിയിക്കുകയും ചെയ്യും. അധികാരത്തിന് വേണ്ടി ആദർശത്തെ വിട്ടിട്ടുള്ളവരാരും സ്ഥായിയായി നിലനിന്നിട്ടില്ല.
?ഇന്ത്യ മുന്നണിയിൽ കോൺഗ്രസും സിപിഎമ്മും സഖ്യകക്ഷികളാണെങ്കിലും കേരളത്തിൽ ഇവർ തമ്മിലായിരിക്കുമല്ലോ ശക്തമായ പോരാട്ടം
∙കോൺഗ്രസിന്റെ ദേശീയ തലത്തിലെ മുഖ്യ ശത്രു ബിജെപിയാണ്. സംഘപരിവാർ ശക്തികളാണ്. ഇത്തരം ശക്തികളെ ഇന്ത്യൻ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനും ഇന്ത്യൻ ജീവിത–സാമൂഹ്യ സാഹചര്യങ്ങളിൽ അവരുണ്ടാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ വേണ്ടി കടുത്ത നിലപാട് എടുക്കുന്നവരാണ് കോൺഗ്രസ്. അതിൽ ഞങ്ങൾ കമ്യൂണിസ്റ്റുകാരുടെ കൈ കൂടി കോർത്തുപിടിക്കും, ദേശീയ തലത്തിൽ. കേരളത്തിൽ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ മത്സരമുള്ളത്. ദേശീയതലത്തിൽ ഞങ്ങളുടെ പൊതുശത്രു ബിജെപിയാണ്. കമ്യൂണിസ്റ്റുകാർ ഞങ്ങളുടെ ശാശ്വത ശത്രുവല്ല. കമ്യൂണിസ്റ്റുകാരോട് പലകാര്യങ്ങളിലും യോജിക്കാൻ മനസ്സുള്ളവരാണ് ഞങ്ങൾ. പ്രത്യേകിച്ചും ഇന്ത്യയിലെ മതനിരപേക്ഷത നിലനിർത്താൻ വേണ്ടി കോൺഗ്രസ് എടുക്കുന്ന നിലപാടുകളോട് ഒപ്പം നിൽക്കുന്ന കമ്യൂണിസ്റ്റുകാരോട് ഞങ്ങൾ ഉറപ്പായും ഐക്യദാർഢ്യം നിലനിർത്തും. അന്ധമായ കമ്യൂണിസ്റ്റ് വിരോധം കോൺഗ്രസിന് ഇല്ല. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം വരുന്നത്.
?പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തിയായിരിക്കുമോ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുക
∙ഇന്ത്യ മുന്നണി അങ്ങനെ ഒരു വ്യക്തിയെ മുൻനിർത്തി, അല്ലെങ്കിൽ ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാൻ സാധ്യതയില്ല. ഇന്ത്യ മുന്നണി ഒരു ആശയ സംഹിത മുന്നിൽ വെച്ചുള്ള പ്രചരണമായിരിക്കും. ഇന്ത്യ മുന്നണി ഫോക്കസ് ചെയ്യുന്നത് ഒരു വ്യക്തിയെയല്ല. ആർഎസ്എസും ബിജെപിയും ഒരു വ്യക്തിയെ ആണ് ഫോക്കസ് ചെയ്യുന്നത്. ഇന്ത്യ മുന്നണി ആദർശത്തെയാണ് ഫോക്കസ് ചെയ്യുന്നത്. ഇന്ത്യയെയാണ് ഫോക്കസ് ചെയ്യുന്നത്. ഇന്ത്യ നിലനിൽക്കണം, ഇന്ത്യയുടെ ഭരണഘടന നിലനിൽക്കണം, മതനിരപേക്ഷത സംരക്ഷിക്കപ്പെടണം, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതുകൊണ്ട് ഭരണഘടനയും, ഇന്ത്യയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയത്തിന് വേണ്ടിയാണ് ഇന്ത്യ മുന്നണി നിലകൊള്ളുന്നത്.
?വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി തന്നെയായിരിക്കുമോ ജനവിധി തേടുന്നത്
ചർച്ചകൾ നടക്കുന്നതേയുള്ളൂ. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കും.
?വനിതാപ്രാതിനിധ്യം ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് എന്തായിരിക്കും
∙കോൺഗ്രസ് ഏതുകാലത്തും വനിതകൾക്ക് പ്രാധാന്യം കൊടുത്ത പാർട്ടിയല്ലേ. ഇന്ദിര ഗാന്ധി ലോകം കണ്ട ഉരുക്കുവനിതയെ സംഭാവന ചെയ്തത് കോൺഗ്രസാണ്. കോൺഗ്രസിന്റെ പ്രസിഡന്റ് വനിതയായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിമാരിലും വനിതകളെ കൊണ്ടുവന്നിട്ടുണ്ട്. സംവരണം ഇല്ലാതിരുന്ന കാലത്ത്. പിസിസി പ്രസിഡന്റുമാരിൽ വനിതകൾ ഉണ്ടായിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ വനിതകളെ എന്നും മുന്നോട്ടുകൊണ്ടുവന്നിരുന്നു. കോൺഗ്രസ് എന്നും സ്ത്രീ പ്രാതിനിധ്യത്തിന് പ്രാധാന്യം കൊടുക്കുന്ന പാർട്ടിയാണ്. സ്ത്രീതുല്യതക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്. സമൂഹത്തിലും കുടുംബത്തിനും സ്ത്രീകൾക്കുള്ള പങ്കിനെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് ഏതുകാലത്തും സ്ത്രീകൾക്ക് വേണ്ടി കോൺഗ്രസ് നിലകൊണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രാജീവ് ഗാന്ധിയുള്ളപ്പോൾ തന്നെ നിയമം കൊണ്ടുവന്നു. അതിലും സംവരണം കൊണ്ടുവന്നത് കോൺഗ്രസാണ്. ബിജെപി ഉൾപ്പടെയുള്ള ആളുകൾ അത് എതിർത്തവരാണ്.
? ജാതി സെൻസസ് മുതൽ കർഷക സമരം വരെ രാജ്യം ചർച്ച ചെയ്യുമ്പോഴും അയോധ്യയാണ് ഇത്തവണ തിരഞ്ഞെടുപ്പിലെ വിഷയം
ഇന്ത്യയിലെ ജനങ്ങളിൽ സിംഹഭാഗവും ഞാനടക്കമുള്ളവർ വിശ്വാസികളാണ്. വിശ്വാസം ഓരോ വ്യക്തിയുടെയും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്. വിശ്വാസത്തെ രാഷ്ട്രീയമായി ഒരിക്കലും കൂട്ടിക്കുളയ്ക്കാൻ പാടില്ല. വിശ്വാസം വേറെ രാഷ്ട്രീയം വേറെ. മതത്തെയും വിശ്വാസത്തെയും കൂട്ടിക്കുഴയ്ക്കുന്നതിനോട് എനിക്ക് വിശ്വാസമില്ല. ചെയ്തതിൽ ജനക്ഷേമപദ്ധതികളും പ്രവർത്തനങ്ങളും ഇല്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് മറ്റുവികാരങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കാറ്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കുന്നത് അതിന്റെ ഭാഗമാണ്. ഇന്ത്യയിൽ എത്രയോ പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. വിശ്വാസികളും അല്ലാത്തവരും ഉണ്ടായിട്ടുണ്ട്. അവരാരും തങ്ങളുടെ വിശ്വാസത്തെ രാഷ്ട്രീയമായി ചേർത്തുകെട്ടിയിട്ടില്ല. അത് ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് ഒരിക്കലും യോജിക്കുന്നതല്ല.