ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. നിലവിൽ പഞ്ചാബിലെ അനന്ത്പൂർ സാഹിബിൽനിന്നുള്ള എംപിയാണ് തിവാരി. ലുധിയാന ലോക്‌സഭാ മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി തിവാരി മൽസരിച്ചേക്കുമെന്നാണു വിവരം. കോൺഗ്രസിന്റെ മാധ്യമ മുഖം കൂടിയായ മനീഷ് തിവാരി കേന്ദ്രസർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ പലതവണ ഉന്നയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. നിലവിൽ പഞ്ചാബിലെ അനന്ത്പൂർ സാഹിബിൽനിന്നുള്ള എംപിയാണ് തിവാരി. ലുധിയാന ലോക്‌സഭാ മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി തിവാരി മൽസരിച്ചേക്കുമെന്നാണു വിവരം. കോൺഗ്രസിന്റെ മാധ്യമ മുഖം കൂടിയായ മനീഷ് തിവാരി കേന്ദ്രസർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ പലതവണ ഉന്നയിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പിനുശേഷം ലോക്സഭാ കക്ഷി നേതാവായി അധിർ ര​ഞ്ജൻ ചൗധരിക്കൊപ്പം കോൺഗ്രസ് പരിഗണിച്ചിരുന്ന പേര് മനീഷ് തിവാരിയുടേത് ആയിരുന്നു. ബിജെപി നേതൃത്വവുമായി മനീഷ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

നവജ്യോത് സിങ് സിദ്ദുവും പാർ‌ട്ടി വിട്ടു ബിജെപിയിൽ ചേരുമെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിന് ആഘാതം സൃഷ്ടിച്ച് മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്. പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനായ സിദ്ദുവും കോൺഗ്രസിലെ മൂന്നു എംഎൽഎമാരും അടുത്ത ആഴ്ചയോടെ പാർട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിനു  സിദ്ദുവിനെതിരെ നേതാക്കൾ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാർട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടുത്തിടെയായി സിദ്ദുവിന്റെ സഹകരണമുണ്ടാകില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു.  

ADVERTISEMENT

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. 

English Summary:

Manish tiwari also joins bjp