കൊച്ചി∙ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി, ഹൈറിച്ച് കമ്പനി ഉടമയായ കെ.ഡി.പ്രതാപൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ (ഇഡി) ഹാജരായി. ഭാര്യ ശ്രീന ഹാജരായില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇഡി തൃശൂരിലെ വസതിയിൽ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും ഒളിവിൽ പോയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ 19ന് ഇഡി ഓഫിസിൽ ഹാജരാകാമെന്ന് ഇവർ കോടതിയെ അറിയിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ശ്രീന പ്രതാപനും ഇ.ഡി ഓഫീസിൽ ഹാജരായി. ശ്രീനയുടെ ഭർത്താവും ഹൈറിച്ച് ഉടമയുമായ കെ.ഡി.പ്രതാപൻ  രാവിലെ ഹാജരായിരുന്നു.  അന്വേഷണത്തിന്റെ ഭാഗമായി ഇഡി തൃശൂരിലെ വസതിയിൽ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും ഒളിവിൽ പോയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ 19ന് ഇഡി ഓഫിസിൽ ഹാജരാകാമെന്ന് ഇവർ കോടതിയെ അറിയിക്കുകയായിരുന്നു. 

മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

ADVERTISEMENT

തട്ടിയെടുത്ത കോടിക്കണക്കിനു രൂപ ഹവാല വഴി വിദേശത്തേക്കു പ്രതികൾ കടത്തിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയുടെ പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്. അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടി രൂപ മാത്രമാണ് ഇ.ഡി.ക്കു മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തി കണ്ടുകെട്ടിയില്ലെങ്കിൽ തെളിവുകൾ നശിപ്പിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികൾ ഉപയോഗിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

English Summary:

Highrich Fraudsters KD Prathapan and Sreena Attend ED Summon