വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തി ഗവർണർ; നാട്ടുകാരിൽനിന്നു നേരിട്ട് പരാതി വാങ്ങി
മാനന്തവാടി∙ വന്യമൃഗ ആക്രമണത്തിനെതിരെ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിൽ വന്യമൃഗ ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കവെയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ, ബത്തേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. കാട്ടാനയുടെ

മാനന്തവാടി∙ വന്യമൃഗ ആക്രമണത്തിനെതിരെ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിൽ വന്യമൃഗ ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കവെയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ, ബത്തേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. കാട്ടാനയുടെ ആക്രണത്തിൽ പരുക്കേറ്റ കാരേരി കോളനി ശരത്തിനെയും ഗവർണർ സന്ദർശിച്ചു.
അജീഷിന്റെ വീട്ടിലെത്തിയ ഗവർണറോട് നാട്ടുകാർ പരാതികൾ പറഞ്ഞു. വന്യമൃഗ ശല്യം അതിരൂക്ഷമാണെന്നും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു. ‘‘ഞങ്ങൾ വനംകയ്യേറിയവരാണെന്നും കുടിയേറ്റക്കാരാണെന്നുമാണ് ആരോപണം. എന്നാൽ അയ്യായിരം വർഷങ്ങൾക്ക് മുൻപു തന്നെ വയനാട്ടിൽ ജനവാസമുണ്ട്. അതിന് തെളിവാണ് എടക്കൽ ഗുഹ. സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ല. മൃഗങ്ങളുടെ ജീവനാണ് വില. മനുഷ്യന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല.’’– നാട്ടുകാർ ഗവർണറോട് പറഞ്ഞു. തുടർന്ന് നിവേദനവും നൽകി. പരാതി അവതരിപ്പിച്ചവരുടെ ഫോൺ നമ്പർ ഉൾപ്പെടെ എഴുതിയ വാങ്ങിയ ഗവർണർ തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.
തുടർന്ന് പാക്കത്ത് പോളിന്റെ വീട്ടിലെത്തി. മോഡൽ പരീക്ഷ ആരംഭിച്ചതിനാൽ പോളിന്റെ മകൾ സോന വീട്ടിലുണ്ടായിരുന്നില്ല. പോളിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. വീട് പുനർനിർമാണം, ചുറ്റുമതിൽ, മകളുടെ പഠനം തുടങ്ങിയ വിഷയങ്ങൾ കുടുംബാംഗങ്ങൾ അവതരിപ്പിച്ചു. ഇതെല്ലാം ഉൾപ്പെടുത്തി വിശദമായ കത്തു നൽകാൻ ഗവർണർ ആവശ്യപ്പെട്ടു. മകളുടെ ലക്ഷ്യങ്ങൾ പൂർത്തിയക്കാനാവട്ടെയെന്നും ഗവർണർ പറഞ്ഞു. തുടർന്ന് നാട്ടുകാർ നൽകിയ നിവേദനങ്ങൾ സ്വീകരിച്ചു.
തന്റെ അടുത്ത് ആർക്കും വരാമെന്നും പരാതികൾ നൽകാമെന്നും പറഞ്ഞുകൊണ്ടാണ് നിവേദനങ്ങൾ നേരിട്ട് വാങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് കിടപ്പായ ഒൻപതാം ക്ലാസ് വിദ്യാർഥി കാരേരി കാട്ടുനായ്ക്ക കോളനി ശരത് കുമാറിന്റെ വീട്ടിലെത്തി. സാധ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിച്ച ശേഷം ഗവർണർ ബത്തേരി മൂടക്കൊല്ലി പ്രജീഷിന്റെ വീടും സന്ദർശിച്ചു.