പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുപ്രീംകോടതി നിരീക്ഷണം
ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ജഡ്ജിയുടെ നിരീക്ഷണം. ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. യുജിസി സെക്‌ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ്

ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ജഡ്ജിയുടെ നിരീക്ഷണം. ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. യുജിസി സെക്‌ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയർത്തിയത്.
സെക്‌ഷൻ 3(11)ൽ പറയുന്നതുപ്രകാരം എംഫിൽ, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സ്പീരിയൻസായി കണക്കാക്കാനാകില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ഇതു തെറ്റായാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു.
എന്നാൽ ഇതിനു മറുപടിയുണ്ടെന്ന് പ്രിയ വർഗീസിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിധീഷ് ഗുപ്ത പറഞ്ഞു. മറുപടി സത്യവാങ്മുലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് യുജിസി ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അതിനു മറുപടി നൽകാൻ പ്രിയ വർഗീസിനും രണ്ടാഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്.