വയനാട്ടിലെ വന്യമൃഗശല്യം കുറയ്ക്കാൻ അടിയന്തരമായി 13 കോടികൂടി രൂപ അനുവദിച്ചുവെന്ന് മന്ത്രിസഭാ ഉപസമിതി. വയനാട്ടിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബത്തേരിയിൽ നടത്തിയ സർവകക്ഷി യോഗത്തിനും അവലോകന യോഗത്തിനുംശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാരായ കെ.രാജൻ, എം.ബി.രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ വയനാട്ടിലെ വന്യമൃഗശല്യം കുറയ്ക്കാൻ അടിയന്തരമായി 13 കോടികൂടി രൂപ അനുവദിച്ചുവെന്ന് മന്ത്രിസഭാ ഉപസമിതി. വയനാട്ടിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബത്തേരിയിൽ നടത്തിയ സർവകക്ഷി യോഗത്തിനും അവലോകന യോഗത്തിനുംശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാരായ കെ.രാജൻ, എം.ബി.രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർ. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15ന് ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനം പ്രാവർത്തികമാക്കുകയാണെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു. രണ്ട് തരത്തിലുള്ള പരിഹാരമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. പരുക്ക് പറ്റിയവർക്കും മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്കും ആശ്വാസം നൽകൽ. വന്യമൃഗ ആക്രമണം തടയൽ എന്നിവയാണത്. അഡീഷനൽ ചീഫ് സെക്രട്ടറി തലത്തിലാണ് കാര്യങ്ങൾ നടത്തുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. 

ADVERTISEMENT

സെന്ന പോലുള്ള സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സ്ഥായിയായ പരിഹാരത്തിന് തുടർച്ചയായി പരിശ്രമം നടത്തും. മുഖ്യമന്ത്രിയുെട അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ 27 നിർദേശങ്ങളിൽ 15 എണ്ണം നടപ്പാക്കി. ജില്ലയ്ക്ക് താൽക്കാലികമായി അനുവദിച്ച രണ്ട് ആർആർടികളും വയനാട്ടിൽ തന്നെ സ്ഥിരമാക്കും. വയനാട്ടിൽ പ്രത്യേക നോഡൽ ഓഫിസറെ നിയമിച്ചു. ഓഫിസും കൂടുതൽ അധികാരവും നൽകുന്നത് പരിഗണിക്കും. വന്യമൃഗ ആക്രമണത്തിലുൾപ്പെടെ പരുക്കേറ്റ് ജില്ലയ്ക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴുള്ള ചെലവ് സർക്കാർ വഹിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 13 കോടി രൂപ അടിയന്തരമായി അനുവദിച്ചുവെന്ന് എം.ബി.രാജേഷ് പറഞ്ഞു. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വർധിപ്പിക്കും. 250 പുതിയ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. 13 അതിർത്തിമേഖലയിൽ നിരീക്ഷണം ശക്തമാക്കി. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി അടിക്കാട് വെട്ടുന്നതിനു കേന്ദ്രത്തിനോട് ഇളവ് ആവശ്യപ്പെടും. ട്രെഞ്ച് നിർമാണം നടത്താൻ സാധിക്കുമോ എന്ന് പരിശോധിക്കും. സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കും. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കാടിനകത്ത് കുളങ്ങളും തടയണയും നിർമിക്കും. ട്രൈബൽ പ്ലസ് ഫണ്ട് ഉപയോഗിച്ച് അടിക്കാട് വെട്ടുകയും ട്രഞ്ച് നിർമിക്കുകയും ചെയ്യും. ഉപ്പ് വിതറിയും മറ്റും വന്യമൃഗങ്ങളെ ആകർഷിക്കുന്നത് തടയും. വയനാട്ടിലെ പ്രശ്നത്തെ കക്ഷി രാഷ്ട്രീയപ്രശ്നമായി കാണരുത്. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. പ്രതിപക്ഷം ബഹിഷ്കരിച്ചത് ദൗർഭാഗ്യകരമായി. അവരുന്നയിച്ച ആവശ്യപ്രകാരമാണ് മന്ത്രിമാർ വന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

ADVERTISEMENT

∙ ഈ വർഷം ആകെ 32.9 കോടി 

കോട്ടയം, പാലക്കാട്‌, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽനിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ്‌ കൂടുതൽ തുക നൽകിയതെന്ന് തിരുവനന്തപുരത്ത് ധനമന്ത്രി കെ.എൻ. വേണുഗോപാൽ അറിയിച്ചു. വന്യജീവി ആക്രമണത്തിന്‌ ഇരയായവർക്ക്‌ നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷുറൻസ്‌, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈവർഷം ആകെ 32.9 കോടി രൂപയാണ്‌ അനുവദിച്ചത്‌.