ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വയനാട്ടിൽ ആനിരാജ, തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ്.സുനിൽ കുമാർ തുടങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ

ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വയനാട്ടിൽ ആനിരാജ, തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ്.സുനിൽ കുമാർ തുടങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വയനാട്ടിൽ ആനിരാജ, തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ്.സുനിൽ കുമാർ തുടങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വയനാട്ടിൽ ആനിരാജ, തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ്.സുനിൽ കുമാർ തുടങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർഥികളുടെ പേരുകൾ സംബന്ധിച്ച് അഭ്യൂഹം ശക്തമാണ്. സ്ഥാനാർഥി നിർണയത്തിന് മുൻപേ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന തൃശൂരിൽ ബിജെപിക്കും കോൺഗ്രസിനും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്.സുനിൽകുമാർ തന്നെ എന്നുറപ്പിച്ച് സുനിലേട്ടന് ഒരു വോട്ട് എന്നുപറഞ്ഞ് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ആരംഭിച്ചു.

പ്രചാരണത്തെ തള്ളി സിപിഐ രംഗത്തെത്തിയെങ്കിലും തൃശൂരിന്റെ ഇടതുമനം വി.എസ്.സുനിൽകുമാറിന് ഒപ്പമാണ്. തേക്കിൻകാട് മൈതാനത്ത് തിരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുമ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും സിപിഐയുടെയും ഇടതിന്റെയും ജയ സാധ്യതകളെ കുറിച്ചും ഇന്ത്യാമുന്നണിയുടെ പ്രസക്തിയെ കുറിച്ചും സംസാരിക്കുകയാണ് തൃശൂർക്കാർ സ്നേഹത്തോടെ സുനിലേട്ടനെന്ന് വിളിക്കുന്ന വി.എസ്.സുനിൽകുമാർ.

കാനം രാജേന്ദ്രൻ.ചിത്രം: അഭിജിത്ത് രവി∙മനോരമ

കാനം രാജേന്ദ്രൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്, അദ്ദേഹത്തിന്റെ അഭാവം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? 

ADVERTISEMENT

കാനത്തെ പോലൊരു നേതാവിന്റെ കുറവ് പാർട്ടിക്ക് വലിയ ക്ഷീണം തന്നെയാണ്. ഒരു പാർട്ടി നേതാവ് പെട്ടെന്ന് നേതൃത്വത്തിൽനിന്ന് പോകുമ്പോഴുണ്ടാകുന്ന കുറവ് തീർച്ചയായും വലുതാണ്. പക്ഷേ പാർട്ടി അതിനെ അതിജീവിക്കും. പാർട്ടിയുടെ സിസ്റ്റം അങ്ങനെയല്ലേ?  കാനത്തിന്റെ കുറവ് കുറവ് തന്നെയാണെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തെ പ്രതിഫലിപ്പിക്കാത്ത രീതിയിൽ അതിനെ കൊണ്ടുപോകാൻ സാധിക്കും. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കോട്ടയം കാനത്തെ കൊച്ചുകളപുരയിടം വീട്ടുവളപ്പിൽ സംസ്കരിക്കുമ്പോൾ മന്ത്രിമാരായ പി പ്രസാദും കെ. രാജനും പൊട്ടിക്കരയുന്നു. ചിത്രം: ജിൻസ് മൈക്കിൾ∙മനോരമ

Read more at: ‘ഇതാണോ മോദി ഗാരന്റി, കന്റീനിൽ സംഭവിച്ചതെന്ത്?: പിണറായി ആസ്വദിക്കുകയാണ്; കുന്തമുന രാഹുൽ’

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ തിരഞ്ഞെടുപ്പ് ചർച്ചയിൽ നിറഞ്ഞ മണ്ഡലമാണ് തൃശൂർ. ഇത്തവണ പോരാട്ടം എത്രത്തോളം കനക്കും? തൃശൂരുവഴി ദക്ഷിണേന്ത്യ എന്നതാണ് ബിജെപി സ്വീകരിച്ചിരിക്കുന്ന തന്ത്രം. അതെത്രമാത്രം ഫലപ്രദമാകുമെന്നാണ് കരുതുന്നത്?

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് വലിയാലുക്കലിൽ സുരേഷ് ഗോപി ചുവരെഴുത്തിനു തുടക്കം കുറിച്ചപ്പോൾ. ചിത്രം: മനോരമ

ദക്ഷിണേന്ത്യയിൽ അവർക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. കർണാടക, തെലങ്കാന, കേരളം ഇതൊക്കെ വാസ്തവത്തിൽ അവർക്ക് വളരെ പ്രയാസമുള്ള സംസ്ഥാനങ്ങളാണ്. 2024 തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യക്ക് അവർ പ്രാധാന്യം കൊടുക്കുന്നതിന്റെ കാരണം അതാണ്. ദക്ഷിണേന്ത്യയിൽ നേട്ടമുണ്ടാക്കാനുള്ള ശക്തമായ പ്രവർത്തനം അവർ നടത്തുന്നുണ്ട്. എല്ലാ മാർഗങ്ങളും ആയുധങ്ങളും ജനങ്ങളുടെ വികാരങ്ങൾ വരെ ഉപയോഗിക്കുന്നുണ്ട്. 

കേരളത്തിൽ അവരുടെ എ ക്ലാസ് മണ്ഡലങ്ങൾ എന്നുപറയുന്ന മൂന്നു–നാല് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് അവർ പ്രവർത്തിക്കുകയാണ് എന്നത് നമുക്ക് മനസ്സിലായിട്ടുള്ള കാര്യമാണ്. അതിൽ അവർ പ്രാധാന്യം കൊടുക്കുന്നത് തൃശൂർ പാർലമെന്റ് മണ്ഡലത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് അധികമായി കിട്ടി എന്ന കാരണത്താലാണ് തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ബിജെപി ശക്തമാക്കിയിരിക്കുന്നത്. നിലവിൽ 29 രൂപയുടെ അരി അവർ തൃശൂർ കൊടുക്കുന്നതിന്റെ കാര്യമെന്താണ്? നരേന്ദ്ര മോദി തൃശൂരിൽ രണ്ടുതവണ വന്നുപോകുന്ന സാഹചര്യമുണ്ടായി. 

ADVERTISEMENT

ഇത് ബിജെപി തൃശൂർ കേന്ദ്രീകരിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണങ്ങൾ തന്നെയാണ്. തൃശൂരിൽ എന്തോ വലിയ സംഗതി നടക്കാൻ പോകുന്നു, അട്ടിമറി നടക്കാൻ പോകുന്നു എന്നൊരു വലിയ പ്രചരണം അവർ അഴിച്ചുവിട്ടിട്ടുണ്ട്. എന്നാൽ അങ്ങനെ ഒരു അട്ടിമറി നടക്കാൻ പോകുന്നില്ല. തൃശൂരിൽ ബിജെപിക്ക് വിചാരിച്ച പോലെ ഒരു നേട്ടം ഉണ്ടാക്കാൻ സാധിക്കില്ലെന്ന വിശ്വാസക്കാരനാണ് ഞാൻ. 

തൃശൂർ കഴിഞ്ഞാൽ ബിജെപി ഉറ്റുനോക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. ഇതുരണ്ടും സിപിഐ മത്സരിക്കാനിറങ്ങുന്ന മണ്ഡലങ്ങളാണല്ലോ?

സിപിഐയുടെ സീറ്റാണെങ്കിലും ഇടതുമുന്നണി എന്ന നിലയിൽ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുക. തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ സിപിഐ സീറ്റുകൾ എന്നതിന് വലിയ അർഥമൊന്നുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നുപറയുന്നത് തിരഞ്ഞെടുപ്പ് വന്നുകഴിഞ്ഞാൽ ഒരു പാർട്ടി പോലെ പ്രവർത്തിക്കുന്ന മുന്നണിയാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ സാധിക്കുന്ന സംഘടനാ സംവിധാനം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ബിജെപിയെയും  കോൺഗ്രസിനെയും അപേക്ഷിച്ച് അതിന്റെ അടിത്തറ കുറ്റമറ്റ രീതിയിൽ എല്ലാവരേയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സംവിധാനമാണ്. അതുകൊണ്ട്  ആശങ്കയൊന്നും ഞങ്ങൾക്കില്ല. 

രാജീവ് ചന്ദ്രശേഖർ. (ചിത്രം:ജോസ്‌കുട്ടി പനയ്ക്കൽ∙മനോരമ)

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ അനുകൂലമാണ് ഇത്തവണത്തെ സാഹചര്യങ്ങൾ.  ഇടതുപക്ഷം വൻതിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു 2019–ലേത്. ആ  സാഹചര്യം ഇപ്പോൾ എന്തായാലും ഉണ്ടാകില്ല. കോൺഗ്രസ് 19 സീറ്റിൽ ജയിച്ച അന്തരീക്ഷമല്ല ഇപ്പോൾ. അത് സംശയമില്ലാത്ത കാര്യമാണ്. കഴിഞ്ഞ തവണ അവർ നേടിയ വിജയം ഇത്തവണ ലഭിക്കാൻ പോകുന്നില്ല. പല സീറ്റുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരിച്ചുപിടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ADVERTISEMENT

സർക്കാർ വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ പ്രചരണങ്ങളൊക്കെയുണ്ടെങ്കിലും,  ബിജെപിയും കോൺഗ്രസും മാധ്യമങ്ങളും എല്ലാം ചേർന്ന് ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ ഉണ്ട്. പക്ഷേ ആ സാഹചര്യം 2021 തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപിക്കാണെങ്കിലും കോൺഗ്രസിനാണെങ്കിലും അവർ ആഗ്രഹിക്കുന്ന തരത്തിൽ ഒരു വിജയം നേടിയെടുക്കാൻ കേരളത്തിൽ സാധിക്കില്ല. അത് തിരുവനന്തപുരത്താണെങ്കിലും തൃശൂരാണെങ്കിലും.

ഇടത് അനുകൂല മണ്ഡലമായിരുന്നു തൃശൂർ?

തൃശൂരിലെ സിപിഐ ചരിത്രം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ സമയം ഇവിടെ വിജയിച്ചിട്ടുള്ളത് സിപിഐ സ്ഥാനാർഥികൾ തന്നെയാണ്. കെ.കെ.വാരിയർ, സി.ജനാർദനൻ, കെ.എ.രാജൻ, വി.വി.രാഘവൻ, സി.എൻ.ജയദേവൻ, സി.കെ.ചന്ദ്രപ്പൻ തുടങ്ങി നിരവധി ആളുകൾ  ജയിച്ചിട്ടുളള ചരിത്രം തൃശൂരിനുണ്ട്.  മാത്രമല്ല തൃശൂരിലെ  ഇപ്പോഴത്തെ അസംബ്ലി മണ്ഡലങ്ങളെ നോക്കുകയാണെങ്കിൽ എല്ലാ മണ്ഡലങ്ങളും ഇടത് മണ്ഡലങ്ങളാണ്. തൃശൂർ ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം നല്ല മാർജിനിൽ ജയിച്ചിട്ടുള്ള മണ്ഡലങ്ങളാണ്.

പിന്നെ കോർപറേഷൻ എന്ന് പറയുന്നത്  ഫലത്തിൽ എൽഡിഎഫ് തന്നെയാണ് ഭരണസാരഥ്യം വഹിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർമാരിൽ സിംഹഭാഗവും ഇടതാണ്. ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്റെ കയ്യിലാണ്. മുനിസിപ്പാലിറ്റിയിൽ ഇരിങ്ങാലക്കുട ഒഴികെ പിന്നെല്ലാം എൽഡിഎഫാണ്. പഞ്ചായത്ത് എടുത്താൽ വിരലിൽ എണ്ണാൻ ഉണ്ടാകില്ല കോൺഗ്രസ് പഞ്ചായത്തുകൾ. അങ്ങന വലിയ ബാക്ക്ഗ്രൗണ്ട് തൃശൂർ നിയോജന മണ്ഡലവുമായിട്ട് ബന്ധപ്പെട്ട് നിലനിൽക്കുന്നു.

2019–ൽ രാഹുൽ ഗാന്ധി ഇവിടെ വന്ന് മത്സരിച്ചതും, കോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുവന്നില്ലെങ്കിൽ കേന്ദ്ര ഭരണത്തിൽ വലിയ പ്രയാസമുണ്ടാകുമെന്ന പ്രചരണം ജനങ്ങൾക്കിടയിൽ കൊണ്ടുവരാൻ കോൺഗ്രസിന് സാധിച്ചതുമാണ് വിജയത്തെ സ്വാധീനിച്ചത്. അതിന്റ ഭാഗമായിട്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ച ആളുകൾ പോലും അന്ന് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഭരണത്തിൽ വരുമെന്ന പ്രതീക്ഷയിൽ അവർക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ അങ്ങനെയല്ല.

ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിനെക്കാളും വിശ്വസ്തരായിട്ടുള്ളത് ഇടതുപക്ഷ മുന്നണി തന്നെയാണ് എന്ന കാര്യത്തിൽ മതേതര വിശ്വാസികൾക്ക് ഉറച്ച വിശ്വാസമുണ്ടായിട്ടുണ്ട്. പാർലമെന്റിൽ ഇടതുപക്ഷ ബ്ലോക്ക് ശക്തമായി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അഭിപ്രായം രാഷ്ട്രീയം ചിന്തിക്കുന്ന ആളുകൾക്കിടയിൽ ശക്തമായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ തൃശൂർ സീറ്റിൽ ബിജെപിക്കോ കോൺഗ്രസിനോ ഇടതുപക്ഷത്തേക്കാൾ മുന്നേറൻ സാധിക്കില്ലെന്നാണ് പ്രതീക്ഷ.

രാജ്യം രണ്ടാം കർഷക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കൃഷി മന്ത്രിയായിരുന്നല്ലോ താങ്കൾ. കേന്ദ്രത്തിന്റെ കർഷകരോടുള്ള സമീപനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കാനായി പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ശംഭുവിൽ തമ്പടിച്ചിരിക്കുന്ന കർഷകരുടെ വാഹനങ്ങൾ. ചിത്രം: പിടിഐ

കേന്ദ്ര സർക്കാരിന്റെ കർഷക സ്നേഹം വലിയ കാപട്യമാണ്. ഒരു കാരണവശാലും താങ്ങുവില കൊണ്ടുവരാൻ സാധിക്കില്ലെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അത് കോർപറേറ്റുകൾക്ക് വേണ്ടിയാണ്. കാരണം ഇന്ത്യയിലെ കാർഷിക ഉല്പാദന മേഖല പ്രൈമറി പ്രൊഡക്‌ഷൻ സെന്ററുകൾ അല്ലെങ്കിൽ മേഖലകൾ പൂർണമായും കോർപറേറ്റുകളെ ഏൽപ്പിച്ചുകൊടുക്കാനുള്ള നയമാണ് ബിജെപി അല്ലെങ്കിൽ ആർഎസ്എസ് നടപ്പാക്കാൻ പോകുന്നത്. ആ പോളിസിക്ക് വിരുദ്ധമായ നടപടികൾ അവർ ചെയ്യില്ല. കർഷക സംഘടനകൾ ആവശ്യപ്പെടുന്ന കാര്യം കോർപറേറ്റ് വിരുദ്ധമാണ്. അതിനാലാണ് താങ്ങുവിലയുടെ കാര്യത്തിലാണെങ്കിലും സബ്സിഡി കൊടുക്കുന്ന കാര്യത്തിലാണെങ്കിലും അവർ അയയാത്തത്. 

21–22, 22–23, 23–24, 24–25 വർഷങ്ങളിലെ ബജറ്റ് പരിശോധിച്ചുകഴിഞ്ഞാൽ കർഷകമേഖലയ്ക്കുള്ളത് ഗണ്യമായി കുറച്ചുകൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് മനസ്സിലാകും. അത് ഭക്ഷ്യ ധാന്യ സംഭരണത്തിന്റെ കാര്യത്തിലാണെങ്കിലും വലിയ വെട്ടിക്കുറവ് വരുത്തി. ഉല്പാദനചെലവ് വർധിപ്പിച്ച് കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. കാർഷിക ഉല്പന്നങ്ങൾക്ക് വില കിട്ടാതിരിക്കുന്ന സാഹചര്യമുണ്ടാകുന്നു. എന്നാൽ മാർക്കറ്റിൽ ഭക്ഷ്യ വിഭവങ്ങൾക്ക് വൻതോതിൽ വില വർധനവ് ഉണ്ടാകുകയും ചെയ്യുന്നു. ഇതെല്ലാം ഈ രംഗത്ത് പിടിമുറുക്കിയിട്ടുള്ള കോർപറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണ് നടക്കുന്നത്.  കേന്ദ്ര സർക്കാരിന്റെ പുതിയ നിയമപ്രകാരം ഒരു സ്ഥലത്തും കർഷകർക്ക് സൗജന്യ വൈദ്യുതി കൊടുക്കാൻ കഴിയുന്ന നിയമങ്ങൾ ഇല്ല. 

പഞ്ചാബ്–ഹരിയാന ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ(PTI Photo)

കർഷകർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ എല്ലാം ഇല്ലാതാക്കി വൻതകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വൻകിട കോർപറേറ്റ് കമ്പനികളാണ് അവിടേക്ക് കടന്നുവരുന്നത്. കോർപറേറ്റ് കമ്പനികൾക്ക് വേണ്ടിയാണ് മൂന്നു കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. നിയമം റദ്ദാക്കി എന്നുപറഞ്ഞാലും അതിൽ പറയുന്ന കാര്യങ്ങളാണ് അവർ ബജറ്റിൽ നടപ്പാക്കിയിട്ടുള്ളത്. കോവിഡ് സമയത്ത് കോർപറേറ്റ് ടാക്സ് 30 ശതമാനം ഉണ്ടായിരുന്നത് 23 ശതമാനമായി വെട്ടിക്കുറച്ചു. അത് വീണ്ടും 22 ശതമാനമായി കുറച്ചിരിക്കുകയാണ്. അതേസമയം, കർഷകന്റെ കടം എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രം ഒരു നടപടിയും സ്വീകരിക്കുന്നില്ല.

കോർപറേറ്റുകൾക്ക് വേണ്ടി കൊടുത്തിട്ടുള്ള രണ്ടര–മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യത്തിന്റെ പകുതിയുണ്ടെങ്കിൽ ഇന്ന് ഇന്ത്യയിലെ കർഷകരുടെ കടത്തിന്റെ കാര്യത്തിൽ വലിയ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് കഴിയുമായിരുന്നു. അതിന് തുനിയാതെ കോർപറേറ്റുകൾക്ക് വേണ്ടി നിലപാട് സ്വീകരിക്കുന്നു. കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നയത്തോടുള്ള എതിർപ്പാണ് വീണ്ടും പ്രക്ഷോഭത്തിലേക്ക് വന്നിരിക്കുന്നത്. 

ജനങ്ങളുടെ പ്രതിഷേധം മറികടക്കാൻ വേണ്ടിയിട്ടാണ് രാമക്ഷേത്രം ഒരു തുറുപ്പുചീട്ടായി ബിജെപി സർക്കാർ 2024–ൽ ഇറക്കിയിരിക്കുന്നത്. അത് ജനങ്ങൾ അംഗീകരിക്കാത്തതിന്റെ ഭാഗമായിട്ടാണ്, ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ അവർ ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് കർഷക സമരങ്ങൾ ഇന്ത്യയിൽ വന്നിരിക്കുന്നത്. അത് ബിജെപിക്ക് ഗുണം ചെയ്യും എന്ന് ഞാൻ വിചാരിക്കുന്നില്ല. വർഗീയ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് കർഷക സമരത്തിലൂടെ ഉയർന്നുവരുന്നത്. അതെന്തായാലും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിചാരിക്കുന്നില്ല. രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന തൊഴിലാളി രാഷ്ട്രീയ ഐക്യത്തിന്റെ പ്രസക്തിയാണ് കർഷക സമരം മുന്നോട്ടുവയ്ക്കുന്നത്. 

ശക്തമായ പ്രതിപക്ഷ ഐക്യമായി ഇന്ത്യ മുന്നണി ഉയർന്നുവന്നിരിക്കുകയാണല്ലോ. ഈ തിര‍ഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം എത്രത്തോളം പ്രധാനപ്പെട്ടതാണ്, അത് എത്രത്തോളം സാധ്യമാണ്. ഒരു പൊതു അജൻഡ മുന്നോട്ടുവയ്ക്കാൻ മുന്നണിക്ക് സാധിച്ചിട്ടുണ്ടോ? നിതീഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക് പോലുള്ള വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ടല്ലോ? 

ഇന്ത്യ മുന്നണി എന്ന വലിയൊരു ആശയം രൂപപ്പെട്ടു. തീർച്ചയായും അതിന് മുന്നിൽ ഒരുപാട്  പ്രതിസന്ധികളുണ്ട്. മുന്നണിയായിട്ട് നിൽക്കുമ്പോൾ തന്നെ മുന്നണിക്ക് അകത്തുള്ള രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ചില പ്രശ്നങ്ങളുണ്ടല്ലോ. ഉദാഹരണത്തിന്  കേരളത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടുള്ള കോൺഗ്രസിനും  ഇടതുപക്ഷത്തിനും ഒരുമിച്ച് നിൽക്കാൻ സാധിക്കില്ല. അതുപോലെ ബംഗാളിൽ സാധ്യമല്ല..പക്ഷേ ഒരുമിച്ച് നിൽക്കാൻ സാധിച്ചില്ലെങ്കിലും ആകെത്തുക ഇന്ത്യ മുന്നണിക്ക് അനുകൂലമായിട്ടേ വരൂ.

നിതീഷ് കുമാറിനെപ്പോലുള്ള ആളുകൾ വിട്ടുപോയിട്ടുണ്ടെങ്കിലും അതൊരു വേറെതരം രാഷ്ട്രീയമാണെന്ന് ബിഹാറിലെ ജനങ്ങൾക്ക് മനസ്സിലായി. 2019–ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നിതീഷ് ബിജപിയുടെ കൂടെ ആയിരുന്നല്ലോ. 2024–ലെ തിരഞ്ഞെടുപ്പ് വന്നപ്പോൾ അവർ തിരിച്ചുപോയി എന്നുമാത്രമേ കാണേണ്ട കാര്യമുള്ളൂ. 

യെച്ചൂരിയും രാഹുൽ ഗാന്ധിയും –Photo:PTI

രാഷ്ട്രീയ കുതിരക്കച്ചവടമാണ് ബിജെപി ചെയ്യുന്നത്.  ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്ന നിതീഷ് കുമാറിനെ അടർത്തിയെടുക്കാൻ അവർക്ക് സാധിച്ചതിന്റെ കാരണം അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇന്ത്യ മുന്നണിയെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് നടത്തുക. ജനങ്ങളെ വർഗീയമായി ഏകോപിപ്പിക്കാൻ വേണ്ടി ശ്രമിക്കുക, അങ്ങനെ വീണ്ടും 2024–ൽ അധികാരത്തിൽ വരാൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്.

തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഇന്ത്യ മുന്നണിയുടെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ജനങ്ങൾ ആശങ്കയിലാണ്. ഇതൊരു മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമം നടക്കുമ്പോൾ അതിനെതിരായ ഏകോപനം എന്തായാലും മതേതര ശക്തിയായ ഇന്ത്യയിൽ ഉണ്ടാകും. അതിന്റെ ഒരു വലിയ ഫ്രെയ്മാണ് ഇന്ത്യ മുന്നണി. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് ശക്തി പ്രാപിക്കുകയും മൂർത്തമായ രൂപത്തിലേക്കെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങനെയൊരു ഏകോപനം ബിജെപിക്ക് എതിരായി ഉണ്ടായേ പറ്റൂ. അതിന്റെ തുടക്കമാണ് ഉണ്ടായിരിക്കുന്നത്.

തുടക്കത്തിൽ ചില വിഷയങ്ങൾ ഉണ്ടാകും. 2014–ൽ അങ്ങനെ മുന്നണി ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ? 2019–ൽ മുന്നണി രൂപീകരിക്കുന്നതിനെ പറ്റി ആലോചിക്കാൻ പോലും സാധിച്ചിട്ടില്ല. 2024 ആയപ്പോൾ അങ്ങനെ ഒരു മുന്നണി രൂപീകരിക്കപ്പെട്ടു എന്നുള്ളത് തന്നെ ആ രാഷ്ട്രീയത്തിന്റെ പ്രസക്തി കൊല്ലം ചെല്ലുന്തോറും ആവശ്യമാണെന്ന് പ്രാദേശിക പാർട്ടികളും ദേശീയ പാർട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ്. അതുകൊണ്ട് ഇങ്ങനെയുള്ള ഒന്നുരണ്ട് സംഭവങ്ങൾ കൊണ്ട് ഇന്ത്യ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെടില്ല എന്നുതന്നെയാണ് ഞാൻ കരുതുന്നത്. 

ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിവസം മണിപ്പൂരിൽ നടന്ന ഹ്രസ്വ പദയാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. (ഫയൽ ചിത്രം: മനോരമ)

വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിനെ ബിനോയ് വിശ്വം വിമർശിച്ചിരുന്നല്ലോ? 

ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. അത് ശരിയാണോ എന്നുള്ളത് അത് അവരാണ് തീരുമാനിക്കേണ്ടത്. കേരളത്തിൽ എൽഡിഎഫും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നത് പോലെയല്ല രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനം. അത് കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനമല്ല പുറത്തുണ്ടാക്കുക. അതുകൊണ്ടാണ് സിപിഐ അങ്ങനെ അഭിപ്രായം രേഖപ്പെടുത്തിയത്. അല്ലാതെ രാഹുൽ എവിടെയും മത്സരിക്കുന്നതിന് എതിരായി പറഞ്ഞതല്ല.

ഇന്ത്യാമുന്നണിക്ക് അകത്തുള്ള പാർട്ടികൾ തമ്മിൽ മത്സരം നടക്കുന്ന സംസ്ഥാനമാണ് കേരളം. രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കുമ്പോൾ ഇന്ത്യ മുന്നണിക്കകത്തുള്ള ഐക്യത്തെ കുറിച്ചുള്ള ചർച്ചകൾ ഉയർത്താൻ അത് ബിജെപിയെ സഹായിക്കുമോ എന്ന ആശങ്ക ഞങ്ങൾക്ക് ഉണ്ടായിരുന്നു. അത് പ്രകടിപ്പിച്ചു എന്ന് മാത്രമേയുള്ളൂ. രാഹുൽ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ രാഷ്ട്രീയ പാർട്ടിയാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്.  

ബിനോയ് വിശ്വം – Photo: Rahul R Pattom
English Summary:

VS Sunilkumar is talking about the 2024 Lok Sabha election, the chances of LDF and the relevance of INDIA front.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT