ബത്തേരി∙ വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം ആലോചിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. വനാതിർത്തിയിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണം. ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തദ്ദേശപ്രതിനിധികള്‍ ഇതിനോട് യോജിച്ചെന്നും മന്ത്രി പറഞ്ഞു. വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം; എതിർപ്പുമായി കർണാടക ബിജെപി

ADVERTISEMENT

വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗമാണ് വളർത്തുമൃഗങ്ങളെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അവയുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ല. വേണമെങ്കിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എണ്ണം കുറച്ചോട്ടെയെന്നും സംഷാദ് മരയ്ക്കാർ കൂട്ടിച്ചേർത്തു.

രണ്ട് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത 27ല്‍ 15 തീരുമാനങ്ങള്‍ നടപ്പാക്കി. വനാതിര്‍ത്തികളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി. സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കും. ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ആര്‍ആര്‍ടി ടീമുകളുടെ എണ്ണം കൂട്ടുമെന്നും തീരുമാനമായി.

ADVERTISEMENT

മന്ത്രിമാരായ എം.ബി.രാജേഷ്, എ.കെ.ശശീന്ദ്രൻ, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രതിനിധികളുെട യോഗം നടത്തിയത്. ആദ്യം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു. എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.

English Summary:

MB Rajesh's controversial statement on controlling cattles in forest area

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT