ന്യൂഡൽഹി∙ ദില്ലി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ കർഷകസംഘടനകൾ. യുവകർഷകന്റെ മരണത്തെ തുടർന്നാണ് തീരുമാനം. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിക്കും. ശേഷം തുടർനടപടികൾ തീരുമാനിക്കും. ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ 24കാരനായ ശുഭ് കരൺ സിങ് എന്ന യുവ കർഷകനാണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ദില്ലി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ കർഷകസംഘടനകൾ. യുവകർഷകന്റെ മരണത്തെ തുടർന്നാണ് തീരുമാനം. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിക്കും. ശേഷം തുടർനടപടികൾ തീരുമാനിക്കും. ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ 24കാരനായ ശുഭ് കരൺ സിങ് എന്ന യുവ കർഷകനാണ് മരിച്ചത്.  കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണു കർഷകർ പറയുന്നത്. എന്നാൽ, ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇതിനുപിന്നാലെയാണ് യുവ കർഷകന്റെ മരണം സ്ഥിരീകരിച്ചുള്ള വാർത്ത പുറത്തുവരുന്നത്. ഇതോടെ കർഷക പ്രതിഷേധം കൂടുതൽ ശക്തമായേക്കുമെന്നാണ് വിവരം.

ഡൽഹിയിലേക്ക് എത്തുന്ന കർഷക സമരത്തെ നേരിടാൻ ഹരിയാന അതിർത്തിയിലെ സോനിപത്ത് കുണ്ട്ലിയിൽ ദേശീയപാത 44ൽ സ്ഥാപിച്ച കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ വിശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും കോൺക്രീറ്റ് ബ്ലോക്കുകൾ ഉയർത്താൻ ശ്രമിക്കുന്ന ജോലിക്കാരും. ചിത്രം: മനോരമ
കർഷകരെ നേരിടാൻ ശംഭു അതിർത്തിൽ വൻ പൊലീസ് സന്നാഹം (PTI Photo)

കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരായ കർഷകരെ പൊലീസ് നേരിട്ടത്. 1,200 ട്രാക്ടർ-ട്രോളികളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കർഷകരാണ് ഡൽഹി അതിർത്തിയിൽ ഒത്തുകൂടിയത്. ഹരിയാന–പഞ്ചാബ് അതിർത്തിയായ ശംഭുവിലും പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. കർഷകർക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ തലസ്ഥാനത്തേക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പൊലീസ് സന്നാഹമാണു തമ്പടിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു യന്ത്രങ്ങള്‍ നല്‍കരുതെന്നു നാട്ടുകാരോടു ഹരിയാന പൊലീസ് നിർദേശിച്ചു. കര്‍ഷകര്‍ക്ക് ട്രാക്ടര്‍, ക്രെയിന്‍, മണ്ണുമാന്തി യന്ത്രം എന്നിവ നല്‍കരുതെന്നാണു പൊലീസ് നിര്‍ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമരസ്ഥലത്തുനിന്നും മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മണ്ണുമാന്ത്രി യന്ത്രങ്ങളെത്തിച്ച അജ്ഞാതരായ ഡ്രൈവർമാർക്കെതിരെ അംബാല പൊലീസ് കേസെടുത്തിട്ടുണ്ട്.

ADVERTISEMENT

മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് റോഡിൽ നിരത്തിയിട്ടുണ്ട്. പൊലീസിന്റെ കണ്ണീർ വാതക–ഷെൽ പ്രയോഗങ്ങൾ ചെറുക്കുന്നതിനായി വലിയ സന്നാഹവുമായാണ് കർഷകരും എത്തിയത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തി യന്ത്രങ്ങളിൽ താൽക്കാലിക രൂപമാറ്റം വരുത്തി എത്തിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കാബിൻ ഇരുമ്പുപാളികൾ വ‌ച്ച് മറച്ച് മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം. ഇരുമ്പുപാളികൾ കണ്ണീർ വാതക ഷെല്ലിൽനിന്നും റബ്ബർ പെല്ലറ്റുകളിൽനിന്നും സംരക്ഷണം നൽകുമെന്നാണു കർഷകരുടെ കണക്കുകൂട്ടൽ. കണ്ണീർ വാതകം ശ്വസിക്കാതിരിക്കുന്നതിനായി മുഖം തുണികൊണ്ട് കനത്തിൽ മറയ്ക്കും. വെള്ളത്തിൽ നനച്ച ചാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രമസമാധാന പാലത്തിനായി വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്.

English Summary:

Farmer's Protest: Farmer's rejects centre's proposal will continue march to Delhi | Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT