അജ്മേർ∙ മോഷണസംഘത്തെ പിടികൂടാനെത്തിയ കേരളപൊലീസ് സംഘത്തിനു നേരെ രാജസ്ഥാനിൽ വെടിവയ്പ്. കൊച്ചിയിൽനിന്ന് അജ്മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികൾ തോക്കുപയോഗിച്ച് നേരിട്ടത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മേർ∙ മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തിനു നേരെ രാജസ്ഥാനിൽ വെടിവയ്പ്. കൊച്ചിയിൽനിന്ന് അജ്മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികൾ തോക്കുപയോഗിച്ചു നേരിട്ടത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണു വിവരം. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മേറിലേക്കു പോയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്മേർ യാത്ര. അജ്മേർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാൻ ശ്രമിച്ചത്. ഇതിനിടെ അക്രമികൾ പൊലീസ് സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്മേർ പൊലീസ് നൽകുന്ന വിവരം.

ADVERTISEMENT

സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവർ മുൻപും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

English Summary:

Kerala Police Team Dodges Bullets in Ajmer: Dramatic Standoff with Robbery Gang Ends Without Injury