ഗുൽമാർഗിൽ ഹിമപാതത്തിൽ ഒരു വിദേശി മരിച്ചു; ഒരാൾക്കായി തിരച്ചിൽ
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഗുൽമാർഗിലെ അഫർവത് കൊടുമുടിയിലെ ഖിലൻമാർഗിലുണ്ടായ ഹിമപാതത്തിൽ വ്യാഴാഴ്ച ഒരു വിദേശി മരിച്ചു. മറ്റൊരു വിദേശിയെ കാണാതായിട്ടുണ്ട്. രക്ഷപ്പെട്ട മൂന്നുപേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചയാളും കാണാതായാളും സ്കൈയർമാരാണ്. ഹിമപാതത്തിൽ അഞ്ചു സ്കൈയർമാരെങ്കിലും

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഗുൽമാർഗിലെ അഫർവത് കൊടുമുടിയിലെ ഖിലൻമാർഗിലുണ്ടായ ഹിമപാതത്തിൽ വ്യാഴാഴ്ച ഒരു വിദേശി മരിച്ചു. മറ്റൊരു വിദേശിയെ കാണാതായിട്ടുണ്ട്. രക്ഷപ്പെട്ട മൂന്നുപേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചയാളും കാണാതായ ആളും സ്കൈയർമാരാണ്. ഹിമപാതത്തിൽ അഞ്ചു സ്കൈയർമാരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നും അവരെല്ലാം വിദേശികളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യവും ജമ്മു കശ്മീർ ഭരണകൂടത്തിന്റെ പട്രോളിങ് സംഘവും രക്ഷാപ്രവർത്തനവും തിരച്ചിലും നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പ്രദേശവാസികളുടെ സഹായമില്ലാതെ വിദേശികൾ ഒറ്റയ്ക്കു സ്കൈയിങ്ങിനു ശ്രമിച്ചതും അപകട കാരണമായെന്നാണു സൂചന. കശ്മീരിൽ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. താഴ്‌വരയിലെ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വലിയതോതിലുള്ള മഞ്ഞുവീഴ്ചയുണ്ടാകുന്നുണ്ട്. പ്രദേശത്ത് ഇനിയും ഹിമപാതം രൂപപ്പെട്ടേക്കാമെന്നാണു വിവരം.